ഇഷാൻ കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് രോഹിത് ശർമ

വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ ആ സ്ഥാനത്തേക്കാണ് ഓപ്പണറായ കിഷനെ പരിഗണിക്കുന്നത്. നാളെ മുതലാണ് ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുക. (ishan kishan newzealand rohit)
“കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യും. ബംഗ്ലാദേശിനെതിരായ തകർപ്പൻ ഇന്നിംഗ്സിനു ശേഷം കിഷന് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്.”- രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ കിഷൻ പിന്നീട് ശ്രീലങ്കക്കെതിരെ കളിച്ചിരുന്നില്ല. കിഷനു പകരം ശുഭ്മൻ ഗിൽ ആണ് ഓപ്പൺ ചെയ്തത്. ഒരു സെഞ്ചുറി അടക്കം ഗിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുകയും ചെയ്തു.
Read Also: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര; ശ്രേയാസ് അയ്യർ പുറത്ത്, രജത് പാടിദാർ ടീമിൽ
പുറത്ത് പരുക്കേറ്റ ശ്രേയാസ് ഫിറ്റ്നസ് വീണ്ടെടുക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചു. മധ്യപ്രദേശ് ബാറ്റർ രജത് പാടിദാർ ശ്രേയാസിനു പകരം ടീമിൽ ഇടം പിടിച്ചു. നാളെയാണ് പരമ്പര ആരംഭിക്കുക. സമീപകാലത്തായി തകപ്പൻ ഫോമിലുള്ള ശ്രേയാസിൻ്റെ പുറത്താകൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 17, 21, 24 തീയതികളിൽ ഹൈദരാബാദ്, റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹ്‌മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.
ഇന്ത്യൻ ടി-20 ടീമിൽ പൃഥ്വി ഷാ തിരികെ എത്തിയപ്പോൾ പരുക്കേറ്റ മലയാളി താരം സഞ്ജു സാംസൺ പുറത്തായി. രാഹുൽ ത്രിപാഠിയും ഋതുരാജ് ഗെയ്ക്വാദും ടീമിലെ ഇടം നിലനിർത്തിയപ്പോൾ ശുഭ്മൻ ഗില്ലും ടി-20 ടീമിൽ തുടരും. ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശിവം മവി, മുകേഷ് കുമാർ, ജിതേഷ് ശർമ തുടങ്ങിയവരും അടങ്ങിയ ടീമിനെ ഹാർദിക് പാണ്ഡ്യ ആണ് നയിക്കുക. ശ്രീകർ ഭരത്, ഷഹബാസ് അഹ്‌മദ്, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾ ഇടം നേടിയ ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യകുമാർ യാദവ് ടീമിൽ തുടരും.
Story Highlights: ishan kishan newzealand rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here