Advertisement

കാസർഗോഡ് ഒരു ലക്ഷത്തിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ

January 17, 2023
Google News 1 minute Read

കാസർഗോഡ് നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ. ഉദുമ സ്വദേശി കെ നാരായണനാണ് പിടിയിലായത്. നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളാണ് നാരായണന്റെ കൈവശമുണ്ടായിരുന്നത്. ആകെ ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം രൂപയുടെ നോട്ടുകളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

കാസർഗോഡ് കട്ടക്കാലിൽ നായാട്ട് സംഘത്തിനായി വനം വകുപ്പ്നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദുമ സ്വദേശി നാരായണനെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ വനം വകുപ്പ് മേൽപ്പറമ്പ് പൊലീസിലേക്ക് കൈമാറി.

ഇയാളിൽ നിന്ന് 1000 രൂപയുടെ 88 നോട്ടുകളും 500 രൂപയുടെ 82 നോട്ടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. അങ്ങനെ ആകെ ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം രൂപയുടെ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് എങ്ങനെ ലഭിച്ചു, എങ്ങോട്ട കൊണ്ടുപോകുന്നത് തുടങ്ങിയ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മേൽപ്പറമ്പ് പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ്.

Story Highlights: kasaragod banned currency police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here