തൃശൂർ മാളയിൽ മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ

തൃശൂർ മാളയിൽ മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ. എരവത്തൂർ മേലാംതിരുത്ത്സ്വദേശി ജെറിൻ റാഫേൽ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെ മേലഡൂർ സ്വദേശി വെട്ടിക്കത്തറ വീട്ടിൽ ആദർശിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനാണ് ജെറിൻ റാഫേലിനെ അറസ്റ്റ് ചെയ്തത്. ( Accused in theft case arrested in attempted murder case ).
ഇയാളം രണ്ടു സുഹൃത്തുക്കളും ആദർശിൻ്റെ വീടിനു സമീപം ഇരുന്ന് മദ്യപിച്ച് ബഹളം കൂടുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. അറസ്റ്റിലായ ജെറിൻ റാഫേൽ കഴിഞ്ഞ വർഷം മാള കുഴൂരിൽ നടന്ന മോഷണ കേസിൽ മുൻപ് പിടിയിലായിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 വർഷത്തിൽ ഒരാളെ വടിവാളുകൊണ്ട് വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ മറ്റ് നിരവധി അടി പിടി കേസുകളിലും പ്രതിയാണ് ജെറിൻ.
Read Also: മൊബൈൽ ഷോപ്പിലെ മോഷണം; കൈയിൽ പച്ച കുത്തിയത് പ്രതികൾക്ക് വിനയായി, രണ്ട് പേരും അറസ്റ്റിൽ
അയൽ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരെ എക്സൈസ് കേസും നിലവിലുണ്ട്. മാള സബ് ഇൻസ്പെക്ടർ വിമലും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വലതു നെഞ്ചിനു കുത്തേറ്റ ആദർശ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ടു ചെന്ന പരിക്കേറ്റയാളുടെ അമ്മയേയും പ്രതി ആക്രമിച്ചതിനെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മറ്റ് രണ്ടുപ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Accused in theft case arrested in attempted murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here