മൊബൈൽ ഷോപ്പിലെ മോഷണം; കൈയിൽ പച്ച കുത്തിയത് പ്രതികൾക്ക് വിനയായി, രണ്ട് പേരും അറസ്റ്റിൽ

മലപ്പുറം തിരൂരങ്ങാടിയിൽ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ ബനാസ്വര സ്വദേശി മനോജ് ചാർപോട്ട, ഘണ്ടാല സ്വദേശി ലക്ഷ്മൺ എന്നിവരാണ് പിടിയിലായത്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈയ്യിൽ പച്ചകുത്തിയതായി കണ്ടെത്തിയിരുന്നു. ( Two arrested for stealing stealing mobile phone Malappuram ).
Read Also: മൊബൈൽ ഫോൺ തലയ്ക്കരികിൽ വെച്ച് ഉറങ്ങാറുണ്ടോ?; വിളിച്ചുവരുത്തുന്നത് രോഗങ്ങൾ
പച്ചകുത്തിയ അടയാളം കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 12 നാണ് കേസിനാസ്പദമായ സംഭവം. എട്ടായിരം രൂപയും നിരവധി മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്.
തിരൂരങ്ങാടിയിലെ മൊബൈൽ ഷോപ്പിലാണ് പുലർച്ചെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്. നിരവധി മൊബൈൽ ഫോൺ, പവർ ബാങ്ക്, ചാർജറുകൾ, എട്ടായിരം രൂപ എന്നിവയാണ് കവർച്ച നടത്തിയത്. തിരൂരങ്ങാടി പടിക്കലുള്ള അഹമ്മദ് മുദസിറിന്റെ മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Two arrested for stealing stealing mobile phone Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here