സ്വയംസേവക സംഘവുമായി ഒരു കൂടിക്കാഴ്ചയ്ക്കും തയ്യാറല്ല; തല പോയാലും ആർ.എസ്.എസ് ഓഫീസിൽ പോകില്ല; രാഹുൽ ഗാന്ധി

രാഷ്ട്രീയ സ്വയംസേവക സംഘവുമായി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയ്ക്കും തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി.തല പോയാലും ആർ.എസ്.എസ് ഓഫീസിലേക്ക് പോകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.(Can Never Go To RSS Office, You’ll Have To Behead Me- rahul gandhi)
വരുൺ ഗാന്ധിയുടെ ആശയവുമായി ഒത്തുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ആർ.എസ്.എസ് പ്രത്യയശാസ്ത്രം വരുൺ അംഗീകരിച്ചിട്ടുണ്ടെന്നും അതൊരിക്കലും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
വരുണിനെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കും. എന്നാൽ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് പൊരുത്തപ്പെടാനാവില്ലെന്ന് രാഹുൽ പറഞ്ഞു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോൺഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Story Highlights: Can Never Go To RSS Office, You’ll Have To Behead Me- rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here