ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി വയോധികൻ മരിച്ചു. കാസർഗോഡ് പുല്ലൂർ സ്വദേശി വി. ഗംഗാധരനാണ് (65) മരിച്ചത്.
പുല്ലൂർ പാലത്തിന് സമീപത്താണ് സംഭവം. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ( Elderly man dies in car accident Kasaragod ).
Read Also: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
കോട്ടയം പാലായിൽ നടന്ന മറ്റൊരു അപകടത്തിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിലായി. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Story Highlights: Elderly man dies in car accident Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here