Advertisement

ഓപ്പറേഷൻ ഓവർലോഡ്; അമിതഭാരം കയറ്റിയ 240 വാഹനങ്ങൾ പിടിച്ചെടുത്തു, 70 ലക്ഷത്തോളം രൂപ പിഴയായി ഈടാക്കി

January 18, 2023
Google News 2 minutes Read
Operation overload 240 vehicles in custody

ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടിക്കാനായി വിജിലൻസ് പരിശോധന ശക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹന ഉടമകൽക്കെതിരെ വ്യാപക നടപടിയെടുക്കുകയാണ് വിജിലൻസ് സംഘം. അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു. ( Operation overload 240 vehicles in custody ).

Read Also: വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത 6,500 രൂപ കണ്ടെടുത്തു

ജി.എസ്.റ്റി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകൾ എന്നിവയിൽ വ്യാപക പരിശോധന നടത്താൻ ഉദ്ദേശിച്ചാണ് വിജിലൻസ് പുതിയ ദൗത്യവുമായെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങൾ കയറ്റി എത്തുന്നവയാണ്.

കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളിൽ പലതും ജി എസ് ടിയോ ജിയോളജി പാസുകളോ മറ്റു രേഖകളോ ഇല്ലാതെയാണ് അമിതഭാരവുമായി കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ക്വാറികളിൽ നിന്നും ഇത്തരത്തിൽ അമിതഭാരം കയറ്റി പോകുന്നുമുണ്ടെന്നാണ് വിവരം. ഇതിലൂടെ കോടി കണക്കിന് രൂപയുടെ നികുതി പണമാണ് സർക്കാരിൽ നിന്നും ഇവർ വെട്ടിക്കുന്നത്.

Story Highlights: Operation overload 240 vehicles in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here