Advertisement

Republic Day 2023: റിപ്പബ്ലിക് ദിനാഘോഷം, തിരുവനന്തപുരത്ത് ദേശീയ പതാക ഉയർത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

January 18, 2023
Google News 4 minutes Read
Republic Day 2023 Arif Mohammed Khan hoists National Flag

2023ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26നാണ് നിലവിൽ വന്നത്. ഇതിന്റെ സ്മരണാർഥമാണ് ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ( Republic Day 2023 Arif Mohammed Khan hoists National Flag ).

Read Also: Republic Day 2023: ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്

സർക്കാരുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിനു ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. വിവിധ വിഷയങ്ങളിലുള്ള സർക്കാർ – ​ഗവർണർ പോരിന് ഒടുവിൽ നിയമസഭയിൽ നയപ്രഖ്യാപനത്തിന് ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നു. ഇതിന് ശേഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ സൽക്കാരം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കുകയും ചെയ്തു.

രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാവും മന്ത്രിമാർക്ക് സൽക്കാരം നടത്തുക. ഡൽഹിയിലുള്ള ഗവർണർ ഇന്നാണ് മടങ്ങിയെത്തുന്നത്. 23നാണ് നയപ്രഖ്യാപനം. നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഗവർണർ ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ എത്തിയിരുന്നില്ല. 11 ഓർഡിനൻസുകളിൽ ഒപ്പിടാൻ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സർക്കാരുമായി ഉടക്കി കഴിഞ്ഞവർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്താറുള്ള സൽക്കാര ചടങ്ങ് അവസാന നിമിഷം ഗവർണർ റദ്ദാക്കിയിരുന്നു.

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ മറ്റു ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പട്ടിക ചുവടെ;

കൊല്ലം – കെ.എൻ. ബാലഗോപാൽ

പത്തനംതിട്ട – വീണ ജോർജ്ജ്

ആലപ്പുഴ – സജി ചെറിയാൻ

കോട്ടയം – ജെ ചിഞ്ചുറാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

എറണാകുളം – പി. രാജീവ്

തൃശൂർ – കെ. രാജൻ

പാലക്കാട് – എം.ബി. രാജേഷ്

മലപ്പുറം – കെ. കൃഷ്ണൻകുട്ടി

കോഴിക്കോട് – എ.കെ. ശശീന്ദ്രൻ

വയനാട് – ഡോ. ആർ ബിന്ദു

കണ്ണൂർ – കെ. രാധാകൃഷ്ണൻ

കാസർഗോഡ് – അഹമ്മദ് ദേവർകോവിൽ

Story Highlights: Republic Day 2023 Arif Mohammed Khan hoists National Flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here