ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം നാലായി

വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അബ്ദുൽ നാസറാണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനാണ് അറസ്റ്റിലായിരിക്കുന്നത് .ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ട്. കേസിൻ്റെ ആദ്യഘട്ടത്തിൽ പേരാമ്പ്ര പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. പരപ്പനങ്ങാടികോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Story Highlights: torturing differently abled woman one more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here