Advertisement
kabsa movie

ഡയാനയുടെ പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്

January 19, 2023
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്. വിടവാങ്ങിയിട്ട് 25 വർഷം കഴിഞ്ഞിട്ടും ഇന്നും ഡയാന ആളുകളുടെ ഉള്ളിൽ നിറം മങ്ങാതെ നിൽക്കുന്നുണ്ട്. ഫാഷൻ ലോകത്തുൾപ്പെടെ ഡയാന ഇന്നും സജീവ ചർച്ചാ വിഷയമാണ്. ഇപ്പോൾ ഡയാന വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. അവസാന ഫോട്ടോഷൂട്ടിൽ ധരിച്ച ഗൗൺ ആണ് ഡയാനയെ വീണ്ടും ചർച്ചകളിൽ നിറയ്ക്കുന്നത്. ഡീപ് പർപ്പിൾ സിൽക് വെൽവറ്റ് ഡ്രസ്സ് ആണ് അവസാന ഫോട്ടോഷൂട്ടിൽ ഡയാന ധരിച്ചത്.

ഈ ഗൗൺ ലേലത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഫാഷൻ ലോകത്തെ പുതിയ വാർത്ത. ബ്രിട്ടീഷ് ഡിസൈനർ വിക്ടർ എഡൽസ്റ്റൈനാണ് ഈ ബോൾ ഗൗൺ ഒരുക്കിയത്. വിക്ടറിന്റെ 1989 ലെ ശരത്കാല കലക്‌ഷനിൽ ഭാഗമായ ഈ ഗൗൺ ധരിച്ചാണ് 1991 ലെ ഛായാചിത്രത്തിന് ഡയാന നിന്നത്. 1997ലെ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ഈ വസ്ത്രത്തിൽ തിളങ്ങി. ഇതായിരുന്നു മരണപെടുന്നതിന് മുമ്പ് ഡയാന നടത്തിയ അവസാന ഫോട്ടോഷൂട്ട്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

സോത്ബേ ഓക്‌ഷൻ ഹൗസ് ജനുവരി 27ന് ആണ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗൺ വിറ്റുപോകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഡയാനയുടെ അനശ്വരമായ സൗന്ദര്യവും പ്രൗഢിയും ഈ വസ്ത്രത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സോത്ബേസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റീന വാൽക്കർ പറഞ്ഞു.

Story Highlights: Princess Diana’s ‘Iconic Gown’ is going up for Auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement