ഈ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായി: വൊളോദിമിര്‍ സെലന്‍സ്‌കി

പത്ത് മാസവും മൂന്നാഴ്ചകളും നീണ്ടുനിന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. ഈ യുദ്ധം തുടങ്ങിയത് തങ്ങള്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായെന്ന് സെലന്‍സി പറഞ്ഞു. (we have to end the war says Zelensky )
നമ്മള്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മള്‍ വളരെ ശക്തരാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കിഴക്ക് മാത്രമല്ല രാജ്യത്തിനകത്തും നമ്മള്‍ വളരെ ശക്തരായി തന്നെയാണ് നില്‍ക്കുന്നത്. തുടക്കം മുതല്‍ ഈ യുദ്ധം അത്ര നല്ലതായിരുന്നില്ല. നമ്മള്‍ അല്ല ഈ യുദ്ധം ആരംഭിച്ചത്. പക്ഷേ നമ്മള്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. സെലന്‍സ്‌കിയുടെ വാക്കുകള്‍ ഇങ്ങനെ.
Read Also: വ്യാജ ആദായ നികുതി റീഫണ്ടിംഗ് തട്ടിപ്പ്: 13 മലയാളികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസ്
യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊനാസ്റ്റിര്‍സ്‌കി ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ബ്രോവാരിയിലെ കിന്റര്‍ഗാര്‍ട്ടനും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും സമീപത്തുവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണ്. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയതായി യുക്രൈന്‍ പൊലീസ് സര്‍വീസ് തലവന്‍ യെവ്ഗിസി യെനിന്‍ അറിയിച്ചു. അപകടമുണ്ടാകാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Story Highlights: we have to end the war says Zelensky
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here