കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങൾ നടത്തിയ ചർച്ച പരാജയം; റെസ്ലിംഗ് ഫെഡറേഷന് എതിരെയുള്ള സമരം തുടരും

കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങൾ നടത്തിയ ചർച്ച പരാജയം. ഇതോടെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ഉറപ്പായി. സർക്കാരിൽ നിന്ന് അനുകൂല മറുപടി ഉണ്ടായില്ലെന്നാണ് ഗുസ്തി താരങ്ങൾ പറയുന്നത്. അതിനിടെ ബ്രിജ് ഭൂഷൻ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.
കായിക മന്ത്രാലയം ഒരു മണിക്കൂറിലധികം ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ജന്തർ മന്തറിലെ പ്രതിഷേധം തുടരും. ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കുക, പോലീസ് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് താരങ്ങൾ വ്യക്തമാക്കി.
Read Also: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ലൈംഗികമായി ചൂഷണം ചെയ്തു: ആരോപണവുമായി വനിതാ താരങ്ങൾ
കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാർ വെളിപ്പെടുത്തി. അതിനിടെ സമരത്തിന് പിന്തുണയുമായി എത്തിയ സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടിനെ വേദിയിൽ നിന്ന് താരങ്ങൾ മടക്കി. സമരത്തിന് രാഷ്ട്രീയം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരങ്ങൾ വൃന്ദ കാരാട്ടിനെ മടക്കിയത്. താരങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സന്ദർശിച്ചതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. അതേസമയം ബ്രിജ് ഭൂഷൻ ഞായറാഴ്ച രാജിവയ്ക്കും എന്നാണ് സൂചന. അയോധ്യയിൽ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം രാജിവെക്കും എന്നാണ് സൂചനയുള്ളത്.
Story Highlights: wrestlers’ strike against indian wrestling federation will continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here