അബുദാബിയിൽ ഇറച്ചിമുറിയ്ക്കുന്ന മെഷീനിൽ കുടുങ്ങി കൈ നഷ്ടമായി; തൊഴിലാളിക്ക് 150,000 ദിർഹം നഷ്ടപരിഹാരം

അബുദാബിയിൽ ഇറച്ചി മുറിയ്ക്കുന്ന മെഷീനിൽ കുടുങ്ങി കൈ നഷ്ടമായതിനെത്തുടർന്ന് തൊഴിലാളിക്ക് 150,000 ദിർഹം പ്രതിഫലം നൽകാൻ ഉത്തരവ്. തൊഴിലാളിയുടെ ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായാണ് അബുദാബി അപ്പീൽ കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
200,000 ദിർഹം നഷ്ടപരിഹാരമാണ് തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ടത്. മെഷീനിൽ കൈ കുടുങ്ങിയപ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് അനാസ്ഥയാണെന്ന് തൊഴിലാളി വാദിച്ചു. ഇതൊക്കെയാണ് തൻ്റെ അപകടത്തിനു കാരണമായതെന്നും തൊഴിലാളി വാദിച്ചു.
Story Highlights: abudhabi hand accident employee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here