Advertisement

അനന്ത് അംബാനി-രാധിക മെർച്ചന്‍റ് വിവാഹനിശ്ചയം ചിത്രങ്ങളിലൂടെ

January 20, 2023
Google News 2 minutes Read

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു. മുകേഷ് അംബാനിയുടെ വസതിയായ അന്‍റീലിയയിൽ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. ആചാരപരമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്.

ഗുജറാത്തി ഹിന്ദു കുടുംബങ്ങൾക്കിടയിൽ തലമുറകളായി പിന്തുടരുന്ന ഗോൽ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകൾ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നടന്നു. കുടുംബ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും വഴിപാടുകളും ഉണ്ടായിരുന്നു. വധുവിന്റെ കുടുംബം വരന്റെ വസതിയിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി എത്തി. തുടർന്ന് ദമ്പതികൾ മോതിരം കൈമാറി. മോതിരക്കൈമാറ്റത്തിന് ശേഷം ദമ്പതികൾ കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടി.

അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിൽ അംബാനി കുടുംബത്തിലെ അംഗങ്ങൾ അവരെയും രാധികയെയും വൈകുന്നേരത്തെ ചടങ്ങുകളിലേക്ക് ക്ഷണിക്കാൻ മർച്ചന്റ് വസതിയിലേക്ക് പോയതോടെയാണ് സായാഹ്ന ആഘോഷങ്ങൾക്ക് തുടക്കമായത്.

വിവാഹനിശ്ചയത്തിന് മുന്നോടിയായി അനന്ദും രാധികയും ഇരുവരുടെയും കുടുംബാംഗങ്ങളും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. അവിടെനിന്നാണ് ഇരുകൂട്ടരും വേദിയിലേക്ക് എത്തിയത്. ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിക്കുകയും തുടർന്ന് വിവാഹത്തിനുള്ള ക്ഷണക്കത്ത് വായിക്കുകയും ചെയ്തു. അനന്തിന്റെയും രാധികയുടെയും കുടുംബങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. അതിനുശേഷം ഗോൽധനയും ചുനരി വിധിയും തുടർന്നു. നിത അംബാനിയുടെ നേതൃത്വത്തിൽ അംബാനി കുടുംബം ഡാൻസ് ചെയ്ത് അതിഥികളെ വിസ്മയിപ്പിച്ചു.

തുടർന്ന് അനന്തിന്‍റെ സഹോദരി ഇഷ മോതിരമാറ്റ ചടങ്ങ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അനന്തും രാധികയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ മോതിരം മാറുകയും മുതിർന്നവരുടെ അനുഗ്രഹം നേടുകയും ചെയ്തു.

അതിഥികളെ ഞെട്ടിച്ച് മോതിരവുമായെത്തിയത് നായ്ക്കുട്ടിയാണ്. കഴുത്തില്‍ ഘടിപ്പിച്ച കടുംചുവപ്പ് റിബ്ബണില്‍ കെട്ടിയ മോതിരവുമായി വളര്‍ത്തുനായ ആനന്ദിനും രാധികയ്ക്കും അരികിലെത്തി. നായയുടെ കഴുത്തില്‍ നിന്ന് മോതിരം ഊരിയെടുത്ത് ആനന്ദ് രാധികയെ അണിയിക്കുകയും ചെയ്തു. കൈയടികോളെടായണ് അതിഥികള്‍ ഈ നിമിഷം വരവേറ്റത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. അത്യാഡംബരവും സർപ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്ടാതിഥികൾക്കായി ഒരുക്കിയത്.

രാജസ്ഥാനില്‍ നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്.
നേരത്തെ രാധികയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അന്ന് പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്.

Story Highlights: Anant Ambani, Radhika Merchant engagement ceremony at Antilia: See pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here