Advertisement

അറബ് രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്റ്റാർ ഹോട്ടലിൽ താമസം; 23 ലക്ഷത്തിന്റെ ബില്ല് കൊടുക്കാതെ മുങ്ങി !

January 20, 2023
Google News 2 minutes Read
Conman poses as Arab royal family staff flees 5 star hotel without paying bill

അറബ് രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബിൽ കൊടുക്കാതെ മുങ്ങിയ വ്യക്തിക്കായി അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ഡൽഹിയിലെ ലീല പാലസ് ഹോട്ടലിലാണ് മഹമെദ് രീഫ് എന്ന വ്യക്തി തട്ടിപ്പ് നടത്തിയത്. ( Conman poses as Arab royal family staff )

നവംബർ 20നായിരുന്നു സംഭവം. ലീല പാലസിലെ ലക്ഷുറി മുറിയായ റൂം നമ്പർ 427 ൽ ഓഗസ്റ്റ് ഒന്നിനാണ് ഷരീഫ് മുറിയെടുത്തത്. അറബ് രാജ കുടുംബത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തെളിവിനായി വ്യാജമായി നിർമിച്ച ബിസിനസ് കാർഡും മറ്റും നൽകിയിരുന്നു.

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലെ വാടകയായ 10 ലക്ഷം രൂപ ഷരീഫ് നൽകിയിട്ടുണ്ട്. നവംബർ വരെ ബാക്കി വരുന്ന 23,48,413 രൂപയുടെ ബില്ലിന് പകരം ചെക്കാണ് ഷെരീഫ് നൽകിയത്. ഇത് ബാങ്കിൽ നൽകിയപ്പോഴാണ് തങ്ങൾ കബിളിപ്പിക്കപ്പെട്ട വിവരം ഹോട്ടൽ അധികൃതർ അറിയുന്നത്. ബാങ്കിൽ പണമില്ലായിരുന്നു.

Read Also: റെദാ അൽ അൻസാരി ‘വീൽസ് ഓഫ് ഫോർച്യൂൺ’ : മെഗാ സമ്മാനം സ്വന്തമാക്കി പ്രവാസി

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിലെ വെള്ളി കുപ്പികളും, മദർ ഓഫ് പേൾ ട്രേ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുമെടുത്താണ് ഷരീഫ് കടന്ന് കളഞ്ഞതെന്ന് വ്യക്തമായി.

Story Highlights: Conman poses as Arab royal family staff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here