Advertisement

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ സമിതിയെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ

January 20, 2023
Google News 2 minutes Read
Mary Kom

ഇന്ത്യൻ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റായ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ സമിതിയെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. ബോക്സിങ് താരം മേരി കോം, അമ്പെയ്ത്ത് താരം ഡോള ബാനർജി, ബാഡ്മിന്റൺ താരം അളകനന്ദ അശോക്, ഗുസ്തി താരം യോഗേശ്വർ ദത്ത്, ഭാരദ്വഹന താരം സഹദേവ് യാദവ് എന്നിവർ സമിതിയിൽ ഉൾപെടും. IOA forms seven-member committee to probe wrestlers’ claims

Read Also: രാജിവെക്കില്ലെന്ന് ബ്രിജ് ഭൂഷൺ സിംഗ്, ഗുസ്തിതാരങ്ങളുമായി രണ്ടാം ഘട്ട ചർച്ചക്ക് കായികമന്ത്രി

ഇന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള രണ്ടാമത്തെ ചർച്ചക്ക് തൊട്ട് മുൻപാണ് ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റ് പിടി ഉഷക്ക് കത്തെഴുതിയിരുന്നു. കത്തിൽ ഇന്ത്യയുടെ മികച്ച വനിതാ ഗുസ്തി താരങ്ങളിലൊരാളായ വിനേഷ് ഫോഗട്ട് തനിക്ക് ബ്രിജ് ഭൂഷനിൽ നിന്നേറ്റ മാനസിക പീഡനത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, അതിക്രമങ്ങൾക്ക് ഇരയായവരുടെ പേരുവിവരങ്ങൾ ഒളിംപിക്ക് അസോസിയേഷന് നൽകാമെന്നും താരം സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യക്കായി ഒളിമ്പിക്‌സ് മെഡൽ നേടിയ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങൾ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നയിക്കുന്ന സമരം ഇന്ന് മൂന്നാമത്തെ ദിവസത്തിലാണ്. ഫെഡറേഷൻ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തെ ഷഹീൻ ബാഗ് എന്ന് വിശേഷിപ്പിച്ച്ബ്രിജ് ഭൂഷൺ രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: IOA forms seven-member committee to probe wrestlers’ claims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here