Advertisement

രാജിവെക്കില്ലെന്ന് ബ്രിജ് ഭൂഷൺ സിംഗ്, ഗുസ്തിതാരങ്ങളുമായി രണ്ടാം ഘട്ട ചർച്ചക്ക് കായികമന്ത്രി

January 20, 2023
Google News 1 minute Read
Protest against WFI Cheif

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നു. ഫെഡറേഷനിലെ വനിതാ താരങ്ങൾ ഉയർത്തിയ ലൈംഗീകാതിക്രമ ആരോപണങ്ങളിൽ നടപടിയുണ്ടാകണമെന്നുള്ള ആവശ്യം തള്ളി ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ഇന്ന് രംഗത്തെത്തി. ഇന്നലെ രാത്രി കായിക മന്ത്രിയുമായി താരങ്ങൾ നടത്തിയ ചർച്ചയിൽ തീരുമാനങ്ങൾ ഒന്നും രൂപപ്പെടാത്തതിനെ തുടർന്ന് ഇന്ന് രണ്ടാം ഘട്ട ചർച്ച പുരോഗമിക്കുന്നു. Wrestlers Meet Sports Minister Anurag Thakur Again

ചർച്ചയിൽ ഉയരുന്ന പ്രധാന ആവശ്യം ബ്രിജി ഭൂഷൺ ഈ പദവിയിൽ നിന്ന് പുറത്താക്കുക.പോലീസ് നടപടി സ്വീകരിക്കുക എന്നിവയാണ്. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ ഈ വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല. ആ ഒരു സാഹചര്യത്തിലാണ് രണ്ടാം ഘട്ട ചർച്ചക്ക് വഴി ഒരുങ്ങിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കും എന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അന്വേഷിക്കും, പി.ടി ഉഷ

ഇന്ന് വൈകീട് 7 മണിയോടെയാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള രണ്ടാം വട്ട ചർച്ച ആരംഭിച്ചത്. ചർച്ചയിൽ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ തുടങ്ങി പത്തോളം കായികതാരങ്ങളും സായി ഡയറക്ടർ സന്ദീപ് പ്രധാൻ, കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദി എന്നിവരും പങ്കെടുക്കുന്നുണ്ട്. കായിക മന്ത്രിയുടെ ഇടപെടലിൽ താരങ്ങൾക്ക് പ്രതീക്ഷയുണ്ട് എന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ചു ബ്രിജ് ഭൂഷൺ ശരൺ സിംഗ് രംഗത്തെത്തി. ആരുടേയും ഔദാര്യം കൊണ്ടല്ല താൻ ഈ സ്ഥാനത്ത് എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. കായികതാരങ്ങൾ നടത്തുന്ന ഈ സമരം മറ്റൊരു ഷഹീൻ ബാഗ് സമരമാണ്. സമരത്തിന് പിന്നിൽ കോൺഗ്രസ്. തന്നെയെല്ല മറിച്ച് ബിജെപിയെ ലക്ഷ്യം വെച്ചാണ് ഈ സമരം അരങ്ങേറുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഈ വിവാദത്തിൽ ബിജെപിയിൽ നിന്ന് കൂടുതൽ പേരെ തന്റെ പക്ഷത്ത് നിർത്തുന്ന നീക്കമാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഇന്ന് നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here