കടുവ ഭീതിയിൽ പൊന്മുടിക്കോട്ട; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു എങ്കിലും ഭീതിക്ക് അറുതി ആയിട്ടില്ല.
അതേസമയം പിലാക്കാവിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് നേരത്തെ സ്ഥാപിച്ച കൂട് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണ്. പൂമല, നെടുമ്പാലയടക്കം ഗ്രാമങ്ങളിൽ വന്യമൃഗ ഭീഷണി നിലനിൽക്കെ വയനാട് ജില്ലയിലെ വനം വകുപ്പ് RRT സംഘത്തെ പാലക്കാട് ദൗത്യത്തിന് കൊണ്ട് പോയതിൽ പ്രതിഷേധവും ശക്തമാണ്.
Story Highlights: tiger wayanad people protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here