Advertisement

മെസിയെ ചേർത്തുപിടിച്ച് റോണോ, സൗഹൃദം പങ്കുവയ്ക്കുന്ന സൂപ്പർതാരങ്ങളുടെ വീഡിയോ വൈറൽ| VIDEO

January 20, 2023
Google News 12 minutes Read
Viral Videos Break Internet As GOATs Meet Again

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ മെസിയുടെ പാരീസ് സെന്റ് ജെർമെയ്‌നെതിരെ റൊണാൾഡോയുടെ ഓൾ-സ്റ്റാർ ഇലവൻ അണിനിരന്നതോടെ ഗെയിമിലെ രണ്ട് സൂപ്പർതാരങ്ങൾ ഒരിക്കൽ കൂടി മൈതാനത്ത് നേർക്കുനേർ എത്തി.

കിംഗ് ഫഹദ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു, ദശലക്ഷക്കണക്കിന് ആളുകൾ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ തടിച്ചുകൂടി. രണ്ട് ‘ഗോട്ടുകൾ’ പരസ്പരം ഏറ്റുമുട്ടുന്നത് കണ്ണിമ ചിമ്മാതെ ലോകം കണ്ടു. സെർജിയോ റാമോസും നെയ്‌മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ നിരവധി സുഹൃത്തുക്കളെ റൊണാൾഡോ നേരിൽ കണ്ടെങ്കിലും പോർച്ചുഗീസ് ഇതിഹാസം തന്റെ ഏറ്റവും വലിയ എതിരാളിയായ മെസിയെ അഭിവാദ്യം ചെയ്തതാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമാകുന്നത്.

മെസ്സിയും റൊണാൾഡോയും കണ്ടുമുട്ടിയതിന്റെയും ആശംസകൾ നേരുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മത്സരത്തിനിടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ തന്റെ ആരാധനാ പാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതും ആരാധകര്‍ കണ്ടു. കെയ്‌ലര്‍ നവാസിന്റെ ഇടിയേറ്റ് റൊണാള്‍ഡോയുടെ മുഖത്തുണ്ടായ പാട് കൈലിയന്‍ എംബാപ്പെ പരിശോധിക്കുന്നതായിരുന്നു ആദ്യ ദൃശ്യം.

5 – 4 ന് പിഎസ്ജി ജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോൾ നേടി. ജാന്‍ ഹ്യൂങ് സൂ, ടലിസ്‌ക എന്നിവര്‍ ആയിരുന്നു റിയാദ് ഓള്‍ ടൈം ഇലവന്റെ മറ്റ് ഗോള്‍ നേട്ടക്കാര്‍. ലയണല്‍ മെസിക്ക് പിന്നാലെ മാര്‍ഖീഞ്ഞോസ്, സെര്‍ജിയൊ റാമോസ്, കിലിയൻ എംബാപ്പെ, ഹ്യൂഹൊ എകിറ്റെകെ എന്നിവര്‍ പിഎസ്ജിക്കു വേണ്ടിയും ഗോള്‍ നേടി. ഹ്വാന്‍ ബെര്‍നാട്ട് 39 -ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതു മുതല്‍ പി എസ് ജി 10 പേരായി ചുരുങ്ങിയിരുന്നു. ഗെയിമിന് ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടു, “ചില പഴയ സുഹൃത്തുക്കളെ കണ്ടതിൽ സന്തോഷം”.

Story Highlights: Viral Videos Break Internet As GOATs Meet Again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here