ഇനി ഓഫീസുകള്‍ കയറേണ്ട; യുഎഇയില്‍ ആറ് സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലും

സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്. ചിലപ്പോള്‍ അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും അക്കൗണ്ടുകള്‍ നിര്‍മിക്കേണ്ടതായും വരും. പക്ഷേ ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി ഈ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരമൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം.(6 govt services through whatsapp in uae)
യുഎഇയില്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം അവരുടേതായ വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകളുണ്ട്, സാധാരണയായി ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഉപയോക്താവിനോട് പ്രതികരിക്കുന്ന പ്രതിനിധി അവയ്ക്കുണ്ടാകും. ഇനി മുതല്‍ യുഎഇയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ തന്നെ ഉപയോഗപ്പെടുത്താം.
നിങ്ങള്‍ ചെയ്യേണ്ടത് ആദ്യം ഒരു ‘ഹലോ’യിലൂടെ ചാറ്റിങ് തുടങ്ങണം. പാര്‍ക്കിങ് പണമടയ്ക്കല്‍, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യല്‍ അങ്ങനെ നിരവധി സേവനങ്ങളാണ് ഇനി വാട്‌സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ചെയ്യാനാകുക.
വാട്‌സ്ആപ്പില്‍ ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടുകള്‍ എങ്ങനെ തിരിച്ചറിയാം?
വാട്സ്ആപ്പിലെ യുഎഇ സര്‍ക്കാര്‍ വകുപ്പുകള്‍ ബിസിനസ് അക്കൗണ്ടുകളാണ്, അവ പരിശോധിച്ചുറപ്പിച്ചവയാണ്. ഇതൊരു ആധികാരിക ബിസിനസ്സ് അക്കൗണ്ടാണെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍, കാണ്‍ടാക്റ്റിന്റെ പേരിന് അടുത്തായി ഒരു പച്ച ബാഡ്ജ് ഉണ്ടാകും.
യുഎഇയില്‍ വാട്‌സ്ആപ്പില്‍ ലഭ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍:
- പബ്ലിക് പാര്‍ക്കിംഗിന് പണം അടയ്ക്കാം
വാട്ട്സ്ആപ്പ് നമ്പര്‍: +971 58 8009090. ഇങ്ങനെ വാട്‌സ്ആപ്പ് സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ , പൊതുപാര്‍ക്കിങ്ങിനുള്ള എസ്എംഎസ് സേവനമായ Mparking ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട അധിക പണം ലാഭിക്കാനാകും. ദുബായിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഈ സേവനം നല്‍കുന്നത്.
ഇതിനായി ആദ്യം +971 58 8009090 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. ശേഷം കാറിന്റെ നമ്പര്‍ <സ്‌പേസ്< സ്ഥലം< സ്‌പേസ്> സമയം എന്ന ഫോര്‍മാറ്റില്‍ മെസേജ് അയക്കുക. ഉദാ: AOOO1 എന്നാണ് വാഹനത്തിന്റെ നമ്പര്‍ എങ്കില്‍ AOOO1 AL AIN 3 എന്നാണ് മെസേജ് അയക്കേണ്ടത്. ഇവിടെ 3 എന്നത് മൂന്ന് മണിക്കൂര്‍ ആണ്. AL AIN എന്നുള്ളത് സ്ഥലവും. ഓണ്‍ലൈന്‍ വഴി തന്നെ പേയ്‌മെന്റും പൂര്‍ത്തിയാക്കാം. ശേഷം പാര്‍ക്കിങ് ടിക്കറ്റ് സ്ഥിരീകരിക്കുന്ന എസ്എംഎസ് ഫോണില്‍ ലഭിക്കും.
2.തൊഴില്‍ പരാതി ഫയല്‍ ചെയ്യാം
വാട്ട്സ്ആപ്പ് നമ്പര്‍: 6005 90000
ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ (MOHRE) വെരിഫൈഡ് വാട്ട്സ്ആപ്പ് അക്കൗണ്ട് വഴിയും നിങ്ങള്‍ക്ക് തൊഴില്‍ സംബന്ധിയായ പരാതികള്‍ അറിയിക്കാം്. ഇതിനായി 600590000 എന്ന നമ്പര്‍ സേവ് ചെയ്താല്‍ മതി, തുടര്‍ന്ന് വാട്‌സ്ആപ്പ് മെസേജ് അയ്ക്കുക. ഇവിടെ നിങ്ങള്‍ക്ക് യുഎഇയുടെ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട ഏത് സംശയവും അറിയിക്കാം. 24 മണിക്കൂറും ഈ സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
- ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം
വാട്ട്സ്ആപ്പ് നമ്പര്‍: +971 42301221
ആരോഗ്യപ്രതിരോധ മന്ത്രാലയം 2022 നവംബറില്‍ പുതിയ വാട്‌സ്ആപ്പ് സേവനം ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. +971 42301221 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നേടാം.
ആരോഗ്യപ്രതിരോധ മന്ത്രാലയം അംഗീകരിച്ച, യുഎഇയിലെ ആശുപത്രിയില്‍ ജനിച്ചിരിക്കുന്ന കുട്ടിക്കാണ് ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. കൂടാതെ കുട്ടിയുടെ ജനനസമയത്തെ ബര്‍ത്ത് നോട്ടിഫിക്കേഷന്‍ നമ്പരും വേണം.
- കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം.
യുഎഇ ഗവണ്‍മെന്റിന്റെ അല്‍ അമീന്‍ വാട്‌സ്ആപ്പ് സേവനത്തിലൂടെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം. വാട്ട്സ്ആപ്പ് നമ്പര്‍: +97154 800 4444. ഈനമ്പര്‍ സേവ് ചെയ്ത് ടോള്‍ ഫ്രീ നമ്പറായ – 800 4444-ല്‍ വിളിച്ചോ അല്ലെങ്കില്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ @alamenservice വഴിയോഅല്‍ അമീനുമായി ബന്ധപ്പെടാം.
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുക. വാട്ട്സ്ആപ്പ് നമ്പര്‍: +971800111
ഗാര്‍ഹിക പീഡനത്തിനോ മറ്റ് ചൂഷണങ്ങള്‍ക്കോ ഇരയായവര്‍ക്ക് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനെ വാട്സ്ആപ്പ് വഴി +971800111 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇവര്‍ക്ക് മാനസിക പിന്തുണയും ലഭ്യമാണ്..വാട്ട്സ്ആപ്പ് സേവനത്തിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 800111 ഹെല്‍പ്ലൈന്‍ നമ്പരുമുണ്ട്.
Read Also: യുഎഇ വിസിറ്റ് വീസ നിയമം; നിങ്ങൾ അറിയേണ്ട 6 മാറ്റങ്ങൾ
6.മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. നമ്പര്‍: 971 24102200
അബുദാബിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സേവനം. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയില്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ക്ക് ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെങ്കില്‍, സേവ് ചെയ്ത നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുക.
Story Highlights: 6 govt services through whatsapp in uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here