Advertisement

യുഎഇ വിസിറ്റ് വീസ നിയമം; നിങ്ങൾ അറിയേണ്ട 6 മാറ്റങ്ങൾ

January 20, 2023
Google News 2 minutes Read
uae visit visa rules

വീസ നടപടികളിൽ വ്യാപക അഴിച്ചുപണിയാണ് യുഎഇ ഭരണകൂടം നടത്തിയത്. അഡ്വാൻസ്ഡ് വീസ സിസ്റ്റം എന്ന പേരിൽ ഒക്ടോബർ 2022 ൽ അവതരിപ്പിച്ച മാറ്റങ്ങൾ സമീപകാലത്ത് യുഎഇ നിയമത്തിൽ വരുത്തിയ വലിയ അഴിച്ചുപണികളിൽ ഒന്നായിരുന്നു. ( uae visit visa rules )

  1. വിസിറ്റ് വീസ നീട്ടിയെടുക്കൽ

യുഎഇയിൽ നിന്ന് കൊണ്ട് തന്നെ വിസിറ്റ് വീസ നീട്ടിയെടുക്കാൻ ഇനി ജനങ്ങൾക്ക് കഴിയില്ല. കര മാർഗമോയ വ്യോമ മാർഗമോ, കപ്പൽ വഴിയോ രാജ്യത്തിന് പുറത്ത് കടന്ന് വീസ നീട്ടിയെടുത്ത ശേഷം മാത്രം യുഎഇയിൽ തിരികെ പ്രവേശിക്കാൻ സാധിക്കൂ.

2. ഫീസിൽ വർധന

വീസകൾക്കും എമിറേറ്റി ഐഡിക്കുമുള്ള നിരക്കുകൾ പുതുക്കി. പുതിയ നിയമം പ്രകാരം എമിറേറ്റി ഐഡി ലഭിക്കാൻ 370 ദിർഹം നൽകണം. നേരത്തെ ഇത് 270 ദിർഹം ആയിരുന്നു. ഒരു മാസത്തെ വിസിറ്റിംഗ് വീസയ്ക്ക് 270 ദിർഹത്തിന് പകരം 370 ദിർഹവും നൽകണം.

Read Also: അറബ് രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്റ്റാർ ഹോട്ടലിൽ താമസം; 23 ലക്ഷത്തിന്റെ ബില്ല് കൊടുക്കാതെ മുങ്ങി !

3. 5-വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ

സെൽഫ് സ്‌പോൺസർഷിപ്പിൽ ഒരു വ്യക്തിക്ക് യുഎഇയിൽ പല തവണ പ്രവേശിക്കാൻ സാധിക്കും. ഓരോ തവണയും 90 ദിവസം യുഎഇയിൽ കഴിയാം. മൾട്ടിപ്പിൾ എൻട്രി വീസയിൽ വന്ന വ്യക്തിക്ക് രാജ്യത്ത് നിന്നുകൊണ്ട് തന്നെ 90 ദിവസത്തേക്ക് കൂടി വീസ പുതുക്കാം. എന്നാൽ അതിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വീസ പുതുക്കണം.

മൾട്ടിപ്പിൾ എൻട്രി വീസയ്ക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് 4,000 ഡോളർ ബാലൻസ് വരുന്ന കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, യുഎഇ ഹെൽത്ത് ഇൻഷുറൻസ്, ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കോപ്പി, സുഹൃത്തിന്റെയോ കുടുംബത്തിന്റെയോ യുഎഇയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് എന്നിവ ഒപ്പം സമർപ്പിക്കണം.

4. ഓവർ സ്‌റ്റേ ഫൈൻ

വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന വ്യക്തി പിഴ നൽകണം. ദുബായി വഴി രാജ്യത്തിന് പുറത്തേക്ക് കടക്കുന്ന വ്യക്തികൾക്കും ഇത് ബാധകമാണ്.

5. 60 ദിവസത്തെ വീസ

60 ദിവസത്തെ വിസിറ്റ് വീസ യുഎഇയിൽ വീണ്ടും അവതരിപ്പിച്ചു.

6. എൻട്രി പർമിറ്റ്

യുഎഇ പൗരന്റെയോ, യുഎഇയിൽ താമസിക്കുന്ന വ്യക്തിയുടേയോ സുഹൃത്തുക്കൾക്കും കുടുംബത്തിനും ട്രാവൽ ഏജൻസിയുടെ സഹായമില്ലാതെ തന്നെ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാം. യുഎഇയിൽ താമസിക്കുന്ന വ്യക്തിക്ക് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീസ സ്‌പോൺസർ ചെയ്യാമെന്ന് ചുരുക്കം. 1000 ദിർഹം നൽകിയാൽ മാത്രമേ വീസ സ്‌പോൺസർ ചെയ്യാൻ സാധിക്കൂ. ഇത് റീഫണ്ടബിൾ ആണ്.

Story Highlights: uae visit visa rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here