Advertisement

“രക്ഷയില്ലാത്ത ട്രാഫിക്”; വിവാഹസ്ഥലത്തേക്ക് മെട്രോയിൽ പോകുന്ന വധു- വിഡിയോ

January 21, 2023
Google News 5 minutes Read

ഇന്ത്യയിൽ ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‍നങ്ങൾ നമുക്ക് പുതിയതല്ല. കൃത്യ സമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയിൽ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.
ബാംഗ്ളൂർ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവർ ബെംഗളൂരു എന്ന പേജാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.

വിഡിയോയിൽ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ ഒരു വധു ബെംഗളൂരുവിൽ മെട്രോയിൽ കയറുന്നത് കാണാം. അവൾക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവർ അങ്ങനെ യാത്ര ചെയ്തത്. യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറിൽ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ട്രാഫിക്കിൽ കുടുങ്ങിയിരുന്നു. അതിനാൽ, കാർ യാത്ര ഉപേക്ഷിച്ച് മുഹൂർത്ത സമയത്തിന് മുമ്പ് വേദിയിലെത്താൻ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രിയും ഇതിന് മുമ്പ് ശ്രദ്ധനേടിയിരുന്നു.

Story Highlights: Bengaluru bride takes metro to her wedding venue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here