Advertisement

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച് സര്‍ക്കാര്‍; പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി

January 21, 2023
Google News 1 minute Read
govt accepted shankar mohan's resignation

കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചു. ശങ്കര്‍ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

ഡോ. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിററിയിലുള്ളവര്‍. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ശങ്കര്‍ മോഹന്‍ രാജി സമര്‍പ്പിച്ചത്. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹനന്റെ വിശദീകരണം.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ക്യാമ്പസില്‍ സമാന്തര ക്ലാസുകള്‍ സംഘടിപ്പിച്ച് പഠനവുമായി മുന്നോട്ടു പോവുകയാണ് വിദ്യാര്‍ഥികള്‍. ക്യാമ്പസ് ഗേറ്റിനു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സമരം 50 ദിവസത്തോട് അടുക്കവേയാണ് ശങ്കര്‍ മോഹനന്റെ രാജി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളേജ്. ഇവിടെയാണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

Story Highlights: govt accepted shankar mohan’s resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here