എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് പാർട്ടി 0.4 ഗ്രാംഎംഡിഎംഎയുമായി പിടികൂടിയത്.
വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ ഷൈനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ കാര്യം ഓർത്ത് ഷൈനി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മാരക മയക്കുമരുന്നായ എം ഡി എം എയുമായി പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുകയാണ്.
Read Also: കോട്ടയത്ത് ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കഴിഞ്ഞ ദിവസവും എഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീൽമാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുൽ ലത്വീഫ് (36), കാടപ്പടി ഉങ്ങുങ്ങൽ സ്വദേശി നെയ്യൻ ഇബ്രാഹീം (34) എന്നിവരാണ് രണ്ട് ഗ്രാം എം ഡി എം എ സഹിതം പിടിയിലായത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്വർണം തൂക്കുന്ന ത്രാസ്സിൽ വെച്ചു തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ലഹരി കൈമാറുന്നതിനിടെ ആയിരുന്നു പൊലീസ് എത്തിയത്.
Story Highlights: Mother of accused in MDMA case dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here