Advertisement

ഒടുവിൽ സ്വപ്ന സാക്ഷാത്കാരം; 9 വർഷത്തെ കഠിന പരിശീലനത്തിന് ശേഷം പരിനീതി ചോപ്ര ‘മാസ്റ്റർ സ്കൂബ ഡൈവർ’ പട്ടം നേടി

January 21, 2023
Google News 3 minutes Read

9 വർഷത്തെ കഠിന പരിശീലനത്തിന് ശേഷം പരിനീതി ചോപ്ര മാസ്റ്റർ സ്കൂബ ഡൈവർ പട്ടം നേടി. സ്കൂബ ഡൈവർ ആകാനുള്ള തന്റെ പരിശീലനത്തെ കുറിച്ചുള്ള വീഡിയോ നടി തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സ്കൂബ ഡൈവറാകാനുള്ള 9 വർഷത്തെ യാത്രയുടെ പല നിമിഷങ്ങളും വീഡിയോയിൽ കാണിച്ചു. “ഒരു ഹോബിയായി തുടങ്ങിയതായിരുന്നു പിന്നീട് അത് ഏറ്റവും വലിയ സ്വപ്നമായി മാറി. തിരക്കുള്ള ഷെഡ്യൂളിൽ നിന്ന് സമയമെടുക്കുക, പരിശീലനത്തിലൂടെയും റെസ്ക്യൂ സെഷനുകളിലൂടെയും കടന്നുപോകുക, യാത്രയിലായിരിക്കുമ്പോൾ എണ്ണമറ്റ ഡൈവുകൾ നടത്തുക. 9 വർഷത്തിനും എണ്ണമറ്റ ഡൈവുകൾക്കും ശേഷം മാസ്റ്റർ സ്കൂബ ഡൈവർ പദവി നേടി എന്നാണ് പരിനീതി പറഞ്ഞത്.

ഇൻസ്റ്റാഗ്രാമിലാണ് പരിനീതി ചോപ്ര ഇതിന്റെ വിഡിയോ പങ്കിട്ടത്. “ഞാൻ ഇപ്പോൾ ഒരു മാസ്റ്റർ സ്കൂബ ഡൈവറാണ്. എന്റെ കഠിനാധ്വാനം, ഫോക്കസ്, റെസ്ക്യൂ പരിശീലനം എന്നിവയെല്ലാം ഒടുവിൽ ഫലം കണ്ടു. തന്റെ പരിശീലകരുടെ നിരന്തര പിന്തുണക്കും പരിശീലനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പരിനീതി കുറിച്ചു.

നിരവധി പേർ പരിനീതിയെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തി. അഭിനയത്തിനപ്പുറമുള്ള ഈ നേട്ടവും അതിലേക്കുള്ള യാത്രയും ഏറെ അഭിനന്ദനം അർഹിക്കുന്നു എന്നാണ് ആളുകൾ കുറിച്ചത്. അമിതാഭ് ബച്ചൻ, ബൊമൻ ഇറാനി, അനുപം ഖേർ, നീന ഗുപ്ത, ഡാനി, സരിക എന്നിവർക്കൊപ്പം ഉഞ്ചായിയിൽ പരിനീതി അടുത്തിടെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. രൺബീർ കപൂറിനൊപ്പം ആനിമൽ, അനുരാഗ് ബസുവിന്റെ ലൈഫ് ഇൻ എ മെട്രോയുടെ തുടർച്ചയായ ലൈഫ് ഇൻ എ മെട്രോ 2 എന്നിവയിലാണ് നടി അഭിനയിക്കുന്നത്.

Story Highlights: Parineeti Chopra earns master scuba diver title after 9 years of rigorous training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here