റിപ്പബ്ലിക് ദിനാഘോഷം; അതിഥികളായി നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാഘോഷത്തിന് നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായാണ് ക്ഷണം. കർത്തവ്യ പഥ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കാണ് ക്ഷണം. ഈ വിഭാഗത്തിലെ 850 പേർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കും.
74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള ഗംഭീര തയ്യാറെടുപ്പിലാണ് രാജ്യം. അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 9 റാഫേലും നേവിയുടെ IL എന്നിവയുൾപ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്നാണ് മുതിർന്ന IAF ഉദ്യോഗസ്ഥൻ പറഞ്ഞത്. IL-38 ഇന്ത്യൻ നാവികസേനയിൽ 42 വർഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ്.
അതേസമയം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി എത്തും. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സിസി. ജനുവരി 24ന് അൽ സിസി ഇന്ത്യയിലെത്തും.
Read Also: ദേശീയ പതാകയുടെ അന്തസ്സ് ഉറപ്പുവരുത്തണം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്രം
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 180 പേരടങ്ങുന്ന സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തും. ഈജിപ്ഷ്യൻ സൈന്യവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടക്കും. 75 വർഷമായി ഈജിപ്തുമായി നയതന്ത്ര ബന്ധം തുടരുന്നതിന്റെ ഭാഗമായാണിത്.
Story Highlights: PM Narendra Modi’s ‘special invitees’ on Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here