രണ്ട് മാസത്തിന് ശേഷം പൂജാ ബമ്പർ വിജയിയെ കണ്ടെത്തി; 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം പൂജാ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ഗുരുവായൂർ സ്വദേശിക്കാണ് 10 കോടി രൂപയുടെ ബമ്പർ അടിച്ചത്. ( pooja bumper winner found )
നവംബർ 20നായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാൽ വിജയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ആരായിരിക്കും ആ വിജയ് എന്ന കാത്തിരിപ്പിനാണ് ഇന്ന് തിരശീല വീണിരിക്കുന്നത്. താൻ ആരെന്ന് വെളിപ്പെടുത്തരുതെന്നാണ് ഒന്നാം സമ്മാന ജേതാവിന്റെ ആവശ്യം.
Story Highlights: pooja bumper winner found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here