ഇന്ന് ബഷീറിനും ടൊവിനോയ്ക്കും ജന്മദിനം; ഇരുവരും തമ്മിലെ രൂപസാദൃശ്യത്തിന് കൈയ്യടിച്ച് പ്രേക്ഷകർ
യാദൃശ്ചികമായി ഒത്തുവന്ന ഒരു അപൂര്‍വ്വതയുണ്ട് ഇന്നത്തെ ദിവസത്തിന്. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 115-ാം ജന്മദിനമാണ് ജനുവരി 21. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബഷീറിന്റെ ആത്മകഥാംശമുള്ള കഥാപാത്രമായെത്തുന്നത് നടന്‍ ടൊവിനോ തോമസാണ്. ജനുവരി 21 തന്നെയാണ് ടോവിനോയുടെയും ജന്മദിനം!. ( Vaikom Muhammad Basheer and Tovino’s birthday Today Neelavelicham ).
കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനും യുവനടൻ ടൊവിനോയ്ക്കും ജന്മദിനാശംസകള്‍ നേർന്നുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു ടൊവിനോയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. നീലവെളിച്ചത്തില്‍ ടൊവിനോയെക്കൂടാതെ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: ഇന്നായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പോലീസ് കാവല്‍ വേണ്ടി വരുമായിരുന്നെന്ന് മുഖ്യമന്ത്രി
‘അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍’, എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി., അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരവുമായി ആഷിക് അബു എത്തുന്നത്. മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഭാര്‍ഗവീനിലയം 1964-ലാണ് റിലീസായത്. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് ഭാര്‍ഗ്ഗവീനിലയത്തിന് തിരക്കഥ എഴുതിയത് എന്ന പ്രത്യേകതയും ആ സിനിമയ്ക്കുണ്ട്. എ. വിന്‍സെന്റ് ആയിരുന്നു ഭാര്‍ഗ്ഗവീനിലയത്തിന്റെ സംവിധായകൻ. എം.എസ് ബാബുരാജിന്റെ സംഗീതത്തിൽ പുറത്തുവന്ന ഭാര്‍ഗവീനിലയത്തിലെ ഗാനങ്ങളെല്ലാം ഇന്നും മലയാളികളുടെ പേഴ്സണൽ ഫേവറൈറ്റുകളാണ്.
Story Highlights: Vaikom Muhammad Basheer and Tovino’s birthday Today Neelavelicham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here