‘വെജിറ്റേറിയനാണ് നല്ലത്, ബിരിയാണി കഴിച്ചിട്ട് ഡാൻസ് കളിക്കാൻ പറ്റുമോ? ‘; കലോത്സവ ഭക്ഷണത്തിൽ സ്പീക്കർ

കലോത്സവത്തിലെ ഭക്ഷണവിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ബിരിയാണി കഴിച്ചിട്ട് ആർക്കെങ്കിലും ഡാൻസ് കളിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കലോത്സവത്തിന് സസ്യാഹാരം നൽകുന്നതാണ് പ്രായോഗികം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(an shamseer on school kalolsavam non veg food controversy)
കുട്ടികൾ വരുന്നത് കലാമത്സരങ്ങൾക്കാണ്. ഇടക്ക് വന്നു ഭക്ഷണം കഴിക്കുന്നു എന്ന് മാത്രമേയുള്ളൂ. നല്ല രീതിയിലാണ് കോഴിക്കോട്ട് ഇത്തവണ കലോത്സവം നടന്നത്. അതിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സ്പീക്കർ പറഞ്ഞു. ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു. ഇത് നമ്മൾ വീണ്ടും തുറക്കേണ്ടകാര്യമില്ല. കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ആറ് മുതൽ എട്ട് വരെ ബജറ്റിൻമേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച ധനാഭ്യർഥനയിൽ സൂക്ഷമ പരിശോധന നടക്കുമെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Story Highlights: an shamseer on school kalolsavam non veg food controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here