Advertisement

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരായ പരാതി: അന്വേഷണത്തിന് നിയോഗിച്ച മേൽനോട്ട  സമിതിയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും

January 22, 2023
2 minutes Read

റെസ്ലിംഗ് ഫെഡറേഷനെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ പരാതികൾ അന്വേഷിക്കാൻ കേന്ദ്രം നിയോഗിച്ച മേൽനോട്ട  സമിതിയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. നാലാഴ്ചയ്ക്കുള്ളിൽ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ കാലയളവിലെ ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ സമിതി നിയന്ത്രിക്കും. 

ഇതിനിടെ മേൽനോട്ട സമിതി ചുമതല ഏൽക്കും വരെ ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കായിക മന്ത്രാലയം തീരുമാനിച്ചു. റാങ്കിംഗ് മത്സരം,എൻട്രി ഫീസ് തിരിച്ചടവ് ഉൾപ്പെടെ ഫെഡറേഷന്റെ എല്ലാ പ്രവർത്തനവും നിർത്തിവച്ചു . പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ വിമർശിച്ച ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ ഇന്നലെ കേന്ദ്രം സസ്പെൻഡ് ചെയ്തിരുന്നു.

Read Also:ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ലൈംഗികമായി ചൂഷണം ചെയ്തു: ആരോപണവുമായി വനിതാ താരങ്ങൾ

കായികതാരങ്ങൾക്കെതിരെ തോമറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും, തെളിവില്ലാത്ത ആരോപണങ്ങളാണ് താരങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് വിനോദ് തോമർ പറഞ്ഞത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രസ്താവനകളും വിനോദ് തോമർ നടത്തിയിരുന്നു.

Story Highlights: Appointment Of Oversight Committee To Look After WFI’s Daily Affairs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top