ഇലക്ട്രിക് വാഹനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണോ ? ‘8’ ടെസ്റ്റ് പാസാകണോ ?

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. കാറുകളേക്കാൾ ഇലക്ട്രിക് വാഹനങ്ങളിൽ പ്രിയം സ്‌കൂട്ടറുകളോടാണ്. ഓല, എതർ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളെല്ലാം നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ഇതിന് പുറമെ സെൽഫ് ബാലൻസിംഗ് സ്‌കൂട്ടർ അവതരിപ്പിച്ച് ലിഗറും ഓട്ടോ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. ( is license mandatory for e scooters )
ഇലക്ട്രിക് സ്‌കൂട്ടറുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് 250 വാട്ടിൽ കൂടുതൽ പവറുള്ളതും, ഇതിൽ കുറവ് പവർ ഉള്ളതും. 250W പവറും പരമാവധി വേഗം 25kmph ഉം ആയ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലൈസൻസ് വേണ്ടതില്ല. അതുകൊണ്ട് തന്നെ 16 വയസ് പൂർത്തിയായ കുട്ടികൾക്ക് മുതൽ ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാനാകും. ഇവയ്ക്ക് നമ്പർ പ്ലേറ്റും ഉണ്ടാകില്ല.
Read Also: കാർ വാങ്ങാൻ പറ്റിയ സമയം ഏത് ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നാൽ 250 വാട്ട് പവറിൽ കൂടുതലും, 25 kmph ൽ കൂടുതൽ വേഗതയുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് നമ്പർ പ്ലേറ്റ് ഉണ്ടാകും. ഇത്തരം വണ്ടികൾക്ക് ലൈസൻസ് നിർബന്ധമാണ്. ലൈസൻസിനായി ‘8’ എടുക്കേണ്ടി വരും. എന്നാൽ പെട്രോൾ വണ്ടി ഓടിച്ച് തന്നെ 8 എടുക്കണമെന്നില്ല. നമ്മുടെ കൈവശമുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചും ലൈസൻസ് സ്വന്തമാക്കാം. പക്ഷേ ലൈസൻസിൽ ‘ഇലക്ട്രിക് വെഹിക്കിൾ ലൈസൻസ്’ എന്ന് രേഖപ്പെടുത്തിയിരിക്കും. ഈ ലൈസൻസ് കൊണ്ട് സാധാരണ പെട്രോൾ സ്‌കൂട്ടർ ഓടിക്കാൻ കഴിയില്ലെന്ന് സാരം.
Story Highlights: is license mandatory for e scooters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here