കാർത്തിക് ആര്യന്റെ പ്രതിഫലം എത്ര ? ഉത്തരം പറഞ്ഞ് താരം
ബോളിവുഡിലെ മിന്നും താരമാണ് കാർത്തിക് ആര്യൻ. ആദ്യ ചിത്രമായ പ്യാർ കാ പഞ്ച്‌നാമ മുതൽ തിളക്കമാർന്ന കരിയറുള്ള നടൻ. ആദ്യ ചിത്രത്തിലഭിനയിക്കാൻ 1.25 ലക്ഷം രൂപയായിരുന്നു കാർത്തിക് ആര്യന് ലഭിച്ചിരുന്നത്. ഇന്ന് എത്രയാകും കാർത്തികിന്റെ പ്രിതഫലം ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് കാർത്തിക് തന്നെ. ( kartik aryan remuneration )
ഇന്ത്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആപ് കി അദാലത്തിന്റെ കഴിഞ്ഞ എപ്പിസോഡിലാണ് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് കാർത്തിക് ആര്യൻ മനസ് തുറന്നത്. കൊവിഡ് കാലത്ത് ചിത്രീകരിച്ച ധമാക്ക എന്ന ചിത്രത്തിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു കാർത്തികിന്റെ പ്രതികരണം.
Read Also: ചുവപ്പില്‍ പ്രൗഢിയോടെ ദീപിക; സാരിയുടെ വില എത്രയെന്ന് അറിയാമോ?
‘അത് പത്ത് ദിവസത്തേക്കായിരുന്നു. പക്ഷേ 20 ദിവസം കൊണ്ട് നിർമാതാക്കൾക്ക് മുടക്ക് മുതലിന്റെ ഇരട്ടി ലഭിക്കും. അതുകൊണ്ട് എനിക്ക് അത്ര തുക നൽകുന്നതിൽ പ്രശ്‌നമില്ല’ – കാർത്തിക് ആര്യൻ പറഞ്ഞു.
കാർത്തിക് ആര്യന്റെ ഭൂൽ ഭുലയ്യ 2 2022 ലെ ഏറ്റവും പണംകൊയ്ത ചിത്രമായിരുന്നു. ഹോട്ട്‌സ്റ്റാറിൽ ഇറങ്ങിയ ഫ്രെഡിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അനുരാഗ് ബാസു സംവിധാനം ചെയ്യുന്ന ആഷിഖി 3 ആണ് കാർത്തികിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അല്ലു അർജുന്റെ അങ്ങ് വൈകുൺഠാപുരത്ത് എ്‌ന് ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഷെഹസാദയിലും കാർത്തിക് ആര്യൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
Story Highlights: kartik aryan remuneration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here