Advertisement

ഓറഞ്ച് വിളവെടുപ്പ് ആസ്വദിക്കാൻ ഹരീഖിലേക്കൊഴുകി വിദേശികൾ

January 22, 2023
Google News 1 minute Read

ഓറഞ്ച് വിളവെടുപ്പ് ആസ്വദിക്കാന്‍ സൗദിയിലെ കാര്‍ഷിക ഗ്രാമമായ ഹരീഖ് സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. മലയാളി കുടുംബങ്ങള്‍ സംഘം ചേര്‍ന്നാണ് ഇവിടെയുളള ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നത്.

കുന്നുകളും മലകളും നിറഞ്ഞ പ്രദേശമാണ് ഹരീഖ് ഗ്രമം. തലസ്ഥാനമായ റിയാദില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് പ്രകൃതി രമണീയമായ ഈ പ്രദേശം. ഹരീഖിലെത്തുന്നതിന് പൊതു ഗതാഗത സംവിധാനം നിലവിലില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. നേരത്തെ ഹോത തമീം റോഡായിരുന്നു ഹരീഖിലേക്കുളള സഞ്ചാരപാത. കൂറ്റന്‍ മലകള്‍ക്കിടയിലൂടെ പുതിയ റോഡ് നിലവില്‍ വന്നതോടെ യാത്ര എളുപ്പമായി. യാത്രക്കിടെ മലമുകളില്‍ നിന്ന് താഴ്‌വരകളുടെ ദൃശ്യ ഭംഗി ആസ്വദിക്കുന്ന സഞ്ചാരികളും ഏറെയാണ്.

ഓറഞ്ച് വിളവെടുപ്പ് പൂര്‍ത്തിയായതോടെ തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ധാരാളം മലയാളികള്‍ എത്തുന്നുണ്ട്. ശുദ്ധമായ ജലം സുലഭമായി ലഭിക്കുന്ന ഇവിടെ ഈത്തപ്പഴം, ഓറഞ്ച്, അത്തിപ്പഴം, തക്കാളി, ഇലവര്‍ഗങ്ങള്‍, മുരിങ്ങ, ചെറുനാരങ്ങ, മുന്തിരി, തുളസി, യൂക്കാലിപ്‌സ് എന്നിവ്യ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. രാസവളം ഉപയോഗിക്കാത്തതിനാല്‍ ഹരീഖില്‍ വിളയുന്ന കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

വിളവെടുപ്പ് കഴിഞ്ഞ ചെടികളില്‍ ഇപ്പോഴും ധാരാളം ഓറഞ്ച് കാണാം. സന്ദര്‍ശകര്‍ക്ക് ഇത് യഥേഷ്ടം പറിച്ചെടുക്കുകയും ചെയ്യാം

ഓറഞ്ച് തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് ദൃശ്യങ്ങള്‍ പകര്‍ത്താനും മലയാളി പെണ്‍കുട്ടികളും വീട്ടമ്മമാരും ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.

Story Highlights: orange harvest saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here