Advertisement

‘കലാരംഗത്തെ മികവ് ‘; പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ആദിത്യ സുരേഷിന്

January 22, 2023
Google News 2 minutes Read

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന് (15). അസ്ഥികൾ പൊടിയുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം.(pradhan mantri rashtriya bal puraskar for adithya suresh)

കലാരംഗത്തെ മികവിനാണ് ആദിത്യയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെ‍ഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കുട്ടികൾക്കുള്ള ഈ ദേശീയ അവാർഡ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. കുന്നത്തൂർ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയാണ്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

നാലാം വയസിൽ വാക്കുകൾ ഉറച്ചുപറയാൻ തുടങ്ങുന്നതിനു മുൻപേ ആദിത്യയ്ക്കു പാട്ടും ഈണങ്ങളും വഴങ്ങി. അറുന്നൂറോളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിനു പദ്യോച്ചാരണത്തിൽ എ ഗ്രേഡ് നേടിയായിരുന്നു മടക്കം.

Story Highlights: pradhan mantri rashtriya bal puraskar for adithya suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here