Advertisement

‘രോഹിത് ഏട്ടാ’.. കെട്ടിപ്പിടിക്കാൻ മൈതാനത്തെക്ക് ഓടിയെത്തി കുട്ടി ആരാധകൻ; അവനെ ഒന്നും ചെയ്യല്ലേയെന്ന് രോഹിത്

January 22, 2023
4 minutes Read

ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്യവേ ഗ്രൗണ്ടിലേക്ക് ഇന്ത്യൻ നായകൻ രോഹിത് ശർമയെ കെട്ടിപ്പിടിക്കാൻ മൈതാനത്തെക്ക് ഓടിയെത്തി കുട്ടി ആരാധകൻ. ഓപ്പണർമാരായി ഇറങ്ങിയ രോഹിതും ശുഭ്മാൻ ഗില്ലും ബാറ്റിംഗ് നടത്തുന്നതിനിടയിൽ ഒരു കുട്ടി ഗ്രൗണ്ടിലേക്ക് ഓടിയെത്തി ഇന്ത്യൻ നായകനെ കെട്ടിപ്പിടിക്കുകയായിരുന്നു.(rohit sharma stopped security dont take fanboy invade pitch)

കുട്ടിയ പിന്തുടര്‍ന്ന സുരക്ഷാ ജീവനക്കാരന്‍ ആരാധകനെ പിടികൂടിയെങ്കിലും രോഹിത് ശര്‍മ്മ ഇടപെട്ടു. അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത് എന്ന് രോഹിത് ശര്‍മ്മ സുരക്ഷാ ജീവനക്കാരനോട് പറയുന്നത് വിഡിയോയില്‍ കാണാമായിരുന്നു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

റായ്പൂരിൽ നടന്ന മത്സരത്തിലാണ് കൗതുക സംഭവം നടന്നത്.കുട്ടിയുടെ കെട്ടിപ്പിടിത്തം രോഹിത്തിന് തികച്ചും അപ്രതീക്ഷിതമായിരുന്നു.ഹിറ്റ്‌മാനെ കാണാന്‍ കുഞ്ഞ് ആരാധകന്‍ സുരക്ഷാവേലിയെല്ലാം മറികടന്ന് പിച്ചിലെത്തിയത് ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ ചിരി പടര്‍ത്തി. മത്സരം കുറച്ച് സമയത്തേക്ക് തടസപ്പെടുകയും ചെയ്തു. രോഹിത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആരാധകനെ സുരക്ഷാ ജീവനക്കാര്‍ സമാധാനത്തോടെ ബൗണ്ടറിലൈനിന് പുറത്തേക്ക് കൊണ്ടുപോയി.

സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനം കീഴടക്കിയ ആരാധകനോടുള്ള രോഹിത് ശര്‍മ്മയുടെ പെരുമാറ്റം ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയാണ്.

Story Highlights: rohit sharma stopped security dont take fanboy invade pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement