വാട്‌സ്ആപ്പില്‍ ഫോട്ടോകള്‍ അയക്കാം, ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ; പുതിയ ഫീച്ചറൊരുങ്ങുന്നു

വാട്‌സ്ആപ്പിലോ മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളിലോ നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാത്തെ വിഷമിക്കുന്നവരാണ് പലരും. ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മിക്ക ആളുകള്‍ അയക്കാറുണ്ട്. വാട്‌സ്അപ്പ് ഉപഭോക്താക്കള്‍ക്ക് ഫോട്ടോ ഷെയര്‍ ചെയ്യുന്നതില്‍ സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
വാട്‌സ്ആപ്പില്‍ ഫോട്ടോകള്‍ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പിള്‍ ഫോട്ടോ അയക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
ഫോട്ടോകള്‍ വാട്‌സ്ആപ്പ് വഴി അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഇതുള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: ഗൂഗിളിലെ പിഴവ് കണ്ടുപിടിച്ചു; പാരിതോഷികമായി ലഭിച്ചത് 18 ലക്ഷം രൂപ !
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാട്‌സ്ആപ്പില്‍ വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചര്‍ എത്തിയത്. വാട്്‌സആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
Story Highlights: whatsapp new feature for sending photos with original quality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here