Advertisement

പി.ടി-7നെ പിടികൂടിയിട്ടും ധോണിയില്‍ ഭീതി ഒഴിയുന്നില്ല; ഇന്നും മേഖലയില്‍ കാട്ടാന

January 23, 2023
Google News 2 minutes Read

പി.ടി-7നെ പിടികൂടിയതിന് ശേഷവും ധോണി മേഖല കാട്ടാന ഭീതിയില്‍. ഇന്ന് ധോണിയിലെ ചേലക്കോട് മേഖലയില്‍ കാട്ടാനയിറങ്ങി. ചേലക്കോട് ചൂലിപ്പാടത്ത് ഭാഗത്താണ് ഒറ്റയാന്‍ ഇറങ്ങിയത്. പി. ടി-7നെ പിടികൂടിയതിന് ശേഷവും തങ്ങള്‍ കഴിയുന്നത് കാട്ടാന ഭീതിയിലാണെന്ന് ധോണി നിവാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നിറങ്ങിയ കൊമ്പനും നേരത്തെ പി. ടി-7നൊപ്പം ജനവാസ മേഖലയില്‍ എത്തിയിട്ടുണ്ട് .മേഖലയിലെ ആന പേടിക്ക് ശാശ്വത പരിഹാരാം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. (another wild elephant in palakkad dhoni)

ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു പി ടി സെവനെ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി പി.ടി സെവനെ ലോറിയില്‍ കയറ്റി.മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പി.ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

പി ടി സെവനെ കുങ്കിയാന ആക്കി മാറ്റാനാണ് തീരുമാനമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റ് ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. രണ്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ആനയെ മയക്കുവെടി വച്ചതെന്ന് അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.രഞ്ജിത് പറഞ്ഞു.

Story Highlights: another wild elephant in palakkad dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here