വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു; ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയേക്കും
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കുവാൻ സാധ്യത മൂന്നാർ. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളെ കണ്ടെത്തിയതോടെ ഇരവികുളം ദേശീയോധ്യാനത്തിൽ പതിവിലും നേരത്തേ സന്ദർശക വിലക്ക് ഏർപ്പെടുത്തുവാൻ സാധ്യത. ( eravikulam national park may be closed soon )
ഉദ്യാനത്തിൽ മൂന്നു വരയാട്ടിൽ കുട്ടികളെ കണ്ടെത്തിയതോടെയാണ് പാർക്ക് അടക്കുവാൻ ഉദ്ദേശിക്കുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിയ്ക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, അസിസ്റ്റൻ വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തു നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളിൽ ഉദ്യാനത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്.
ഇത്തവണയും വരയാടിൻ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25 കുട്ടികളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രിൽ മാസത്തിൽ സന്ദർശകർക്കായി പാർക്ക് വീണ്ടും തുറക്കും. പ്രജനനകാലത്ത് വരയാടുകൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സന്ദർശകർക്ക് വിലക്ക് എർപ്പെടുത്തുന്നത്. ഏപ്രിൽ – മെയ് മാസങ്ങളിലായി വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിക്കും
Story Highlights: eravikulam national park may be closed soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here