Advertisement

19 മത്സരങ്ങൾ, 25 ഗോളുകൾ, 4 ഹാട്രിക്കുകൾ; പ്രീമിയർ ലീഗിനെ നാണംകെടുത്തി എർലിങ് ഹാലൻഡ്

January 23, 2023
Google News 2 minutes Read

പ്രീമിയർ ലീഗിൽ ഗോൾവേട്ട തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ്. 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 25 ഗോളുകളാണ് താരം ഇതുവരെ നേടിയത്. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടിയ ഹാലൻഡ് ഇതോടെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർമാരെ മറികടന്നു.

കഴിഞ്ഞ സീസണിൽ ടോപ്പ് സ്കോറർമാരായ ലിവർപൂൾ താരം മൊഹമ്മദ് സലയും ടോട്ടനം താരം ഹ്യൂങ്ങ് മിൻ സോണും നേടിയത് 23 ഗോളുകളായിരുന്നു. ഈ സീസണിൽ 18 മത്സരങ്ങൾ കൂടി ശേഷിക്കെ ഹാലൻഡ് പല റെക്കോർഡുകളും തകർക്കും എന്നുറപ്പാണ്. 34 ഗോളുകളാണ് പ്രീമിയർ ലീഗ് ഒരു സീസണിലെ റെക്കോർഡ്. 1993-94 സീസണിൽ ആൻഡി കോളും 1994-95 സീസണിലെ അലൻ ഷീററും ആണ് ഈ റെക്കോർഡ് കുറിച്ചത്. ഇത് ഹാലൻഡ് തകർക്കാൻ സാധ്യത അധികമാണ്.

ഇന്നലെ ഹാട്രിക്ക് നേടിയതോടെ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇതുവരെ ഹാലൻഡ് 18 ഗോളുകൾ നേടിക്കഴിഞ്ഞു. ഒരു സീസണിൽ ഒരു സിറ്റി താരം എത്തിഹാദിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളാണ് ഇത്. പ്രീമിയർ ലീഗിൽ ഇതിനകം 4 ഹാട്രിക്കുകളാണ് ഹാലൻഡ് നേടിയത്. ഇതോടെ ഹാട്രിക്ക് എണ്ണത്തിൽ ഹാലൻഡ് മുഹമ്മദ് സലയ്ക്കൊപ്പം എത്തി. 5 ഹാട്രിക്ക് നേടിയ അലൻ ഷീറർ മാത്രമാണ് ഇനി ഹാലൻഡിനു മുന്നിലുള്ളത്.

Story Highlights: erling haaland record premier league manchester city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here