ഋഷഭ് പന്തിന്റെ തിരിച്ചു വരവ്, ഉജ്ജയിനിയിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഇന്ത്യൻ താരങ്ങൾ

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കിനിരിക്കെ ഋഷഭ് പന്തിനായി പ്രാർത്ഥന നടത്തി ഇന്ത്യൻ താരങ്ങൾ. നാളെ മധ്യപ്രദേശ് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം മൂന്നാം ഏകദിനത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ ഉജ്ജയിനിയിലാണ് താരങ്ങൾ പ്രാർത്ഥനക്കായി എത്തിയത്. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നീ താരങ്ങളും ടീമിലെ സ്റ്റാഫുകളും അടങ്ങുന്ന സംഘം ഉജ്ജയിനിയിലെ മഹാകലേശ്വർ ക്ഷേത്രമാണ് സന്ദർശിച്ചത്. ക്ഷേത്രത്തിൽ അതിരാവിലെ നടന്ന ഭസ്മ ആരതിയിലും താരങ്ങൾ പങ്കെടുത്തു. ഋഷഭ് പന്ത് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായാണ് ഞങ്ങൾ മഹാകലേശ്വരിനോട് പ്രാർത്ഥിച്ചതെന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഋഷഭിന്റെ തിരിച്ചു വരവ് ഇന്ത്യൻ ടീമിന് വളരെ പ്രധാനപെട്ടതാണെന്ന് താരം വ്യക്തമാക്കി. Indian cricketers offer prayers for Rishab Pant’s recovery
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. വേഗത്തിൽ സുഖം പ്രാപിച്ചു വരുന്ന താരത്തെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എങ്കിലും, ഏറ്റവും കുറഞ്ഞത് നാല് മാസത്തോളം കളിക്കളത്തിൽ നിന്ന് താരം മാറി നിൽക്കേണ്ടി വന്നേക്കാം എന്നാണ് റിപോർട്ടുകൾ. ശാരീരികമായും മാനസികമായും താരത്തിന് ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ നിന്നും ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പുറത്തായ താരത്തിന്റെ തിരിച്ചു വരവ് ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ആയിരിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
Story Highlights: Indian cricketers offer prayers for Rishab Pant’s recovery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here