Advertisement

ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു: സൗദി

January 23, 2023
Google News 3 minutes Read

സൗദിയിലെ വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം റോഡ് മാര്‍ഗം ഒരു ലക്ഷത്തിലധികം ഇറാഖ് പൗരന്‍മാര്‍ രാജ്യത്ത് എത്തിയതായും അധികൃതര്‍ വ്യക്തമാക്കി. (Iraqi pilgrims for umrah arriving through the northern border increased says saudi)

വടക്കന്‍ അതിര്‍ത്തി വഴി കരമാര്‍ഗം ജദിദത്ത് അറാര്‍ ചെക് പോയിന്റ് വഴി ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി ഉംറ നിര്‍വഹിച്ചതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറാഖിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 30 വര്‍ഷം കരാതിര്‍ത്തി അടച്ചിട്ടിരുന്നു. 2020 നവംബറിലാണ് വാണിജ്യ ആവശ്യങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചത്. കൊവിഡിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ നീക്കം കുറവായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യമയാണ് ഇത്രയും തീര്‍ത്ഥാടകര്‍ കരമാര്‍ഗം ഇറാഖില്‍ നിന്ന് എത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലാണ് തീര്‍ത്ഥാടകര്‍ അറാര്‍ വഴി സൗദിയിലെത്തുന്നത്. ജദീദത്ത് ചെക് പോയിന്റമില്‍ ഏറ്റവും മികച്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളും പ്രാര്‍ത്ഥനക്കുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Story Highlights: Iraqi pilgrims for umrah arriving through the northern border increased says saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here