കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഇന്ന് മന്ത്രി ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തും

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കും.
ഡയറക്ടർ ശങ്കർ മോഹനൻ കഴിഞ്ഞ ദിവസം രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറിയില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം.ഇതേതുടർന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളെ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്.
Read Also: ‘ഞാൻ കുട്ടികൾക്കൊപ്പമാണ് ‘ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ പിന്തുണയുമായി ഫഹദ്
ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർത്ഥികൾ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. ശങ്കർ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.
Story Highlights: K R Narayanan Institute Students Will Meet Minister R Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here