Advertisement

‘ഞാൻ കുട്ടികൾക്കൊപ്പമാണ് ‘ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ പിന്തുണയുമായി ഫഹദ്

January 22, 2023
Google News 2 minutes Read

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം, കുട്ടികൾക്കൊപ്പമാണ് താനെന്ന് നടൻ ഫഹദ് ഫാസിൽ. പ്രശ്‌നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.(fahad fazil support on kr narayanan institute strike)

ചെയർമാൻ രാജിവച്ചതും നടൻ ചൂണ്ടിക്കാട്ടി. എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

അതേസമയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. 15 ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. അദ്ദേഹം സ്വയം രാജിവച്ചുപോയി. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു.

Story Highlights: fahad fazil support on kr narayanan institute strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here