ഡയാന രാജകുമാരി ഉപയോഗിച്ച മാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷിയാൻ

ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ വജ്രമാല ലേലത്തിൽ സ്വന്തമാക്കി സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ. അറ്റെലോ ക്രോസ് എന്ന് അറിയപ്പെട്ടിരുന്ന വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള മാലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.6 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഡയാന രാജകുമാരയിയുടെ ഐക്കോണിക് ആഭരണമായി ശ്രദ്ധ നേടിയ ഈ മാല ന്യൂയോർക്കിലെ സോതബീസ് ഓക്‌ഷൻ ഹൗസിൽ ബുധാനാഴ്ച നടന്ന ലേലത്തിലാണ് കിം സ്വന്തമാക്കിയത്.
1920കളിൽ ബ്രിട്ടിഷ് ആഭരണനിർമാതാക്കളായ ജെരാർഡ് രൂപകൽപന ചെയ്ത മാലയാണിത്. പർപ്പിൾ കല്ലുകളെ ചുറ്റി വജ്രം നൽകിയാണ് ഇത് ഡിസൈൻ ചെയ്തത്. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്നു അത്തല്ല 1980 കളിൽ ഈ ലോക്കറ്റ് സ്വന്തമാക്കി. ഇത് പല തവണ ഇതു രാജകുമാരിക്ക് ധരിക്കാൻ നൽകുകയും ചെയ്തിരുന്നു. പർപ്പിൾ ഗൗണിനൊപ്പം 1987 ലെ ഒരു ചടങ്ങിന് ഈ മാലയണിഞ്ഞ് ഡയാന എത്തിയതോടെയാണ് ഈ മാല ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഡയാനയുടെ മരണശേഷം ഈ ലേലത്തിലൂടെയാണ് മാല വീണ്ടും ചർച്ചയാകുന്നത്.
ചരിത്രപ്രസിദ്ധിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തമാക്കുന്നതിൽ പൊതുവേ കിം കർദാഷിയാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒടുവിൽ സ്വന്തമാക്കിയതാണ് ഡയാന ഉപയോഗിച്ച വജ്രമാല.
Story Highlights: jammu bomb blast pakistan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!