കിം കർദാഷിയാൻ മുതൽ മൈക് ടൈസൺ വരെ; അനന്ദ് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് വിവിഐപികളുടെ നീണ്ട നിര

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംബാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം വൈകീട്ട് മുംബൈയിലാണ്. ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ വിവാഹം വൻ ഉത്സവം ആക്കാനുള്ള ഒരുക്കളെല്ലാം പൂർത്തിയായി
ഇന്ത്യ കണ്ട എക്കാലത്തെയും ആഡംബര വിവാഹം.കോടിക്കണക്കിന് രൂപ പൊടിച്ച് നാല് മാസത്തോളം നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ ആനന്ദ് അംബാനി പ്രണയിനി രാധികാ മെർച്ചന്ർറിന് താലി കെട്ടും. വൈകീട്ട് മൂന്ന് മണിയോടെ ബാന്ദ്ര ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ ചടങ്ങുകൾ ആരംഭിക്കും. കൺവെൻഷൻ സെന്ർറർ പരിസരത്തേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയോടെ മേഖലയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊലീസും അറിയിക്കുന്നു.
മോഡൽ കിം കർദാഷിയാൻ മുതൽ ബോക്സർ മൈക് ടൈസൺ വരെ അങ്ങനെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിവിഐപികളുടെ നീണ്ട നിരയുണ്ട്. ക്ലോ കർദാഷിയാൻ, സാംസങ് ചെയർമാൻ ജയ് ലീ, ഫിഫി പ്രസിഡന്ർ് ജിയാനി ഇൻഫാന്ർരിനോ, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന ബോറിസ് ജോൺസൻ, ടോമി ബ്ലെയർ, ഇന്ത്യയിലെ വിവിധ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ അങ്ങനെ പട്ടിക നീളും. സ്വകാര്യ ജെറ്റുകളുടെ നൂറിലേറെ സർവീസുകൾ അതിഥികളുടെ ആവശ്യാനുസരണം ഉപയോഗിക്കാനായി ബുക്ക് ചെയ്ത് കഴിഞ്ഞു.
അംബാനി കുടുംബത്തിന്റെ ആസ്ഥാനമായ ഗുജറാത്തിലെ ജാംനഗറിൽ തുടങ്ങിയ ആഘോഷ പരിപാടികളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്. ബിൽഗേറ്റ്സും , മാർക്ക് സക്കർബെർഗും അടക്കം ആദ്യത്തെ ചടങ്ങിനെത്തിയ വിവിഐപി അതിഥികളുടെ പട്ടിക കണ്ടാൽ ആരും അമ്പരക്കും. പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. പിന്നാലെ യൂറോപ്പിൽ ആഢംബര കപ്പലിൽ ആഘോഷത്തിന്ർറെ രണ്ടാം ഘട്ടം. അവിടെയും അതിഥികളുടെ നീണ്ട പട്ടിക. കാറ്റി പെറിയടക്കം ലോകത്തെ മുൻ നിര ഗായകരുടെ കലാപരിപാടിക്കൊപ്പം അംമ്പാനി കുടുംബവും ഒരു മെഗാ ഷോയിലെന്ന പോലെ നൃത്തം ചെയ്തു. മുംബൈയിലെ വീട്ടിൽ തുടങ്ങിയ സംഗീത് ചടങ്ങിലേക്ക്ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും എന്ന് വേണ്ട പാട്ടു പാടാനായി സാക്ഷാൽ ജസ്റ്റിൻ ബീബർ വരെയുണ്ടായിരുന്നു.
മുംബൈയിൽ സമൂഹ വിവാഹം നടത്തിയതും ജാംനഗറിൽ മൃഗങ്ങൾക്കായുള്ള മെഗാ ചികിത്സാ കേന്ദ്രം തുടങ്ങിയതും അങ്ങനെ വിവാഹാഘോഷങ്ങളിൽ മാനവിക ഉയർത്തിപ്പിടിച്ച സംഭവവും ഈ വിവാഹോത്സവത്തിനിടെ ഉണ്ടായിട്ടുണ്ട്.
Story Highlights : List Of High-Profile Guests Attending The Mega Ambani Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here