കെഎൽ രാഹുലും-ആതിയ ഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ പുറത്ത്

ക്രിക്കറ്റ് താരം കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ. ( kl rahul athiya shetty wedding pics )
സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.
ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. ഇന്നലെയായിരുന്നു ഹൽദി, മെഹന്ദി ചടങ്ങുകൾ.
സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് കെഎൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
Story Highlights: kl rahul athiya shetty wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here