Advertisement

മണിക്കൂറില്‍ കടന്നുപോകുക 14,000ലധികം വാഹനങ്ങള്‍; ദുബായില്‍ രണ്ട് പാലങ്ങള്‍ തുറന്നു

January 23, 2023
Google News 3 minutes Read

ദുബായില്‍ സിലിക്കണ്‍ ഓയാസിസ് അക്കാദമി സിറ്റി മേഖലയില്‍ രണ്ടു പാലങ്ങള്‍ തുറന്നു. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് പാലങ്ങള്‍ നിര്‍മിച്ചത്. മണിക്കൂറില്‍ പതിനാലായിരത്തിലധികം വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാന്‍ സാധിക്കും. (New roads open at Dubai Silicon Oasis to ease traffic flow)

ദുബായ് അലൈന്‍ റോഡ് ഇന്റര്‍സെക്ഷന്‍ മുതല്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റര്‍ നീളത്തില്‍ ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് വികസന പദ്ധതികളുടെ ഭാഗമായാണ് പാലങ്ങള്‍ തുറന്നുകൊടുത്തത്. ഇരുദിശകളിലും നാലുവരികളുളള പാതയാണ് തുറന്നത്. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുളള പാലം നിലവില്‍ വന്നതോടെ ഇരുദിശകളിലേക്കും മണിക്കൂറില്‍ 14400 ലധികം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വികസനപദ്ധതികള്‍ വേഗത്തിലാക്കാനും ഇത് വലിയതോതില്‍ സഹായകരമാവുമെന്ന്് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. മേഖലയിലെ 25 ഓളം യൂണിവേഴ്‌സിറ്റികളിലെലും കോളേജുകളിലെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും യാത്രാ സുഗമമാക്കാന്‍ പുതിയ പദ്ധതി ഉപകരിക്കും.

Story Highlights: New roads open at Dubai Silicon Oasis to ease traffic flow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here