“അമ്മ ഭക്ഷണം കഴിച്ചിരുന്നത് ഒരേ പ്ലേറ്റിൽ”; കാരണം മകൻ അറിയുന്നത് അമ്മയുടെ മരണശേഷം

മാതാപിതാക്കൾക്ക് കുട്ടികൾ അത്രയും പ്രിയപെട്ടവരാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ തെറ്റുകൾ അവർ പെട്ടെന്ന് ക്ഷമിക്കുന്നതും വിജയങ്ങൾ അത്രയും സന്തോഷത്തോടെ ആഘോഷിക്കുന്നതും. നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് നമ്മൾ പ്രിയപ്പെട്ടവർ തന്നെയാണ്. തന്റെ അമ്മയെ കുറിച്ചു ഒരു യുവാവ് പങ്കുവെച്ച ഹൃദയസ്പർശിയായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ട്വിറ്റർ ഉപയോക്താവ് വിക്രം എസ് ബുദ്ധനേശൻ തന്റെ “അമ്മ”യെക്കുറിച്ചുള്ള കഥ പങ്കുവെച്ചത്.
This is Amma's plate.. she used to eat in this for the past 2 decades.. it's a small plate.. she allowed only myself and chulbuli (Sruthi, my niece) only to eat in this other than her.. after her demise only I came to know through my sister, that this plate was a prize won by me pic.twitter.com/pYs2vDEI3p
— Vikram S Buddhanesan (@vsb_dentist) January 19, 2023
“ഏകദേശം രണ്ട് പതിറ്റാണ്ടോളം തന്റെ അമ്മ ഈ സ്റ്റീൽ പ്ലേറ്റിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്. എനിക്കും ചേച്ചിയ്ക്കും മാത്രമാണ് ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോഴാണ് ഈ പ്ലേറ്റ് താൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ സമ്മാനം ലഭിച്ചതാണെന്നും അതുകൊണ്ടാണ് അമ്മ ആ പ്ളേറ്റിനെ അത്രമേൽ ഇഷ്ടപെടുന്ന”തെന്നും വിക്രം കുറിച്ചു.
ദന്ത ഡോക്റ്ററാണ് വിക്രം. കുറിപ്പിനൊപ്പം പ്ലേറ്റിന്റെ ചിത്രവും വിക്രം പങ്കുവെച്ചിട്ടുണ്ട്. വിക്രം അതിന്റെ പിന്നിലെ കഥ പങ്കുവെക്കുന്നതുവരെ ഈ പ്ലേറ്റ് ഒരു ഇന്ത്യൻ വീട്ടിലെ സാധാരണ സ്റ്റീൽ പ്ലേറ്റ് പോലെയായിരുന്നു. എന്നാൽ ഇപ്പോഴത് എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്.
Story Highlights: story behind the plate used by mother for 20 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here