‘വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒന്നും പറ്റികാണില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതല്ലേ എന്ന് എക്‌സ് റേ ടെക്‌നീഷ്യൻ പറഞ്ഞു’; എക്‌സ് റേ മെഷീൻ വീണ് നടുവൊടിഞ്ഞ സംഭവത്തെ കുറിച്ച് വിദ്യാർത്ഥിനി

തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നേഴ്‌സിങ് വിദ്യാർഥിനിയുടെ നടു എക്‌സ്‌റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി വിദ്യാർത്ഥിനി. വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒന്നും പറ്റികാണില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതല്ലേ എന്നാണ് എക്‌സ് റേ ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയോട് പറഞ്ഞത്. ( student about x ray machine accident )
‘പത്താം തിയതി തൊണ്ടയിൽ മുള്ള കുടുങ്ങി വലിയ അസ്വസ്ഥതയായിരുന്നു. അന്ന് രാത്രി ആശുപത്രിയിൽ പോകാൻ പറ്റിയില്ല. തൊട്ടടുത്ത ദിവസം ഞാൻ വണ്ടിയോടിച്ചാണ് ആശുപത്രിയിൽ പോയത്. ഇഎൻടി ഡോക്ടറെ കണ്ടപ്പോൾ എക്‌സ് റേ എടുക്കണമെന്ന് പറഞ്ഞു. നിർത്തിയിട്ടായിരുന്നു എക്‌സ് റേ എടുത്തത്. ഒരു ചേച്ചിയാണ് എക്‌സ് റേ എടുത്തത്. ചേച്ചി എന്നി നിർത്തി അകത്തേക്ക് പോയപ്പോൾ തന്നെ എക്‌സ് റേ മെഷീന്റെ ഒരു ഭാഗം നടുവിന് മേൽ വന്ന് വീഴുകയായിരുന്നു. ആ ചേച്ചി പറഞ്ഞു ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, മുടി വല്ലതും കുരുങ്ങിയായിരുന്നോ എന്ന്. ഞാൻ പറഞ്ഞു, ഇല്ല ഞാൻ അനങ്ങിയ്യിട്ടില്ലെന്ന്. വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒന്നും പറ്റികാണില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതല്ലേ എന്ന് എക്‌സ് റേ ടെക്‌നീഷ്യൻ പറഞ്ഞു. ആ വേദനയോടുകൂടി തന്നെയാണ് എക്‌സ് റേ എടുത്തത്’- വിദ്യാർത്ഥിനി പറഞ്ഞു.
എക്‌സ് റേ എടുത്ത ശേഷം വിദ്യാർത്ഥിനിക്ക് നടക്കാൻ പോലും സാധിച്ചിരുന്നില്ല. പിന്നീട് ഓർത്തോ ഡോക്ടറെ കാണിച്ചപ്പോൾ എക്‌സ് റേ എടുക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് നട്ടെല്ലിന് പൊട്ടലുണ്ടെന്ന് അറിയുന്നത്. ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടപ്പോൾ എക്‌സ് റേ ടെക്‌നീഷ്യന് താക്കീത് നൽകാം, ഇനി ഇങ്ങനെ സംഭവിക്കില്ലെന്നാണ് പറഞ്ഞത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് വിദ്യാർത്ഥിനിയുടെ നടുവൊടിച്ച സംഭവം ഉണ്ടായത്. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ് കിടപ്പിലായത്. ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്. ആദിത്യ കിടപ്പിലായതോടെ ഇപ്പൊൾ അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.
Story Highlights: student about x ray machine accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here