Advertisement

ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ ‘അദൃശ്യ കൊട്ടാരം’ വില്‍ക്കുന്നു; വില 1,45,75,72,500 രൂപ

January 23, 2023
Google News 3 minutes Read

ഈ വീട് നിങ്ങള്‍ക്ക് കാണാനാകില്ല, അനുഭവിക്കാനേ കഴിയൂ…. അമേരിക്കയിലെ ജോഷ്വ ട്രീയിലെ അദൃശ്യ വീടിനെക്കുറിച്ച് വേണമെങ്കില്‍ ഇങ്ങനെ പറയാം. ഇന്‍സ്റ്റഗ്രാമിലെ പ്രധാന ചര്‍ച്ചാവിഷയമായ, നെറ്റ്ഫഌക്‌സ് വിഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരം എല്ലാവര്‍ക്കുമായി ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ് സിനിമാ നിര്‍മാതാവും വീടിന്റെ നിലവിലെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലി. 18 മില്യണ്‍ യു എസ് ഡോളറാണ് ഈ കാണാക്കണ്ണാടി വീടിന് വിലയിട്ടിരിക്കുന്നത്. അതായത് 1,45,75,72,500 ഇന്ത്യന്‍ രൂപ. (The Invisible House in Joshua Tree Lists for $18 Million )

/

കണ്ണാടി കൊണ്ട് നിര്‍മിതമായ ഈ വീടിന്റെ പുറംഭാഗത്ത് ചുറ്റുമുള്ള പനോരമിക് ലാന്‍ഡ്‌സ്‌കേപ്പ് പ്രതിഫലിക്കുമ്പോഴാണ് വീട് അദൃശ്യമായും സുന്ദരമായും തോന്നുന്നത്. വീടിന്റെ പുറംഭാഗം ചുറ്റുമുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയൊരു വീടുണ്ടെന്ന് മനസിലാകുകയേ ഇല്ല. മരുഭൂമിയിലെ മനോഹരമായ സൂര്യാസ്മയത്തില്‍ അലിഞ്ഞുചേരുന്നത് പോലുള്ള അനുഭവമാണ് മരുഭൂമിയിലെ ഈ കാണാവീട്ടിലെ ഓരോ വൈകുന്നേരങ്ങളും സമ്മാനിക്കുക.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ദ വിര്‍ജിന്‍ സൂയിസൈഡ്‌സ്, അമേരിക്കന്‍ സൈക്കോ, സ്പ്രിംഗ് ബ്രേക്കേഴ്‌സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ നിര്‍മിച്ച ക്രിസ് ഹാന്‍ലി തന്നെയാണ് വീട് ഡിസൈന്‍ ചെയ്തത്. പുറമെ, 5,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ അകത്തളങ്ങളില്‍ നാല് കിടപ്പുമുറികള്‍, മൂന്ന് കുളിമുറികള്‍, 222 ചതുരശ്ര അടി പ്രൊജക്ഷന്‍ ഭിത്തി എന്നിവയുണ്ട്. വീടിന്റെ നടുത്തളത്തിലുള്ള 100 അടിയോളമുള്ള കുളമാണ് മറ്റൊരു ആകര്‍ഷണം. അധികമാരും ഇല്ലാത്ത, സന്ദര്‍ശിച്ചിട്ടുപോലുമില്ലാത്ത ഒറ്റപ്പെട്ട 90 ഏക്കര്‍ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ ഒത്തനടുക്കാണ് ഈ പടുകൂറ്റന്‍ കണ്ണാടിക്കൊട്ടാരമുള്ളത്.

Story Highlights: The Invisible House in Joshua Tree Lists for $18 Million 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here